ആധാർ കാർഡ് വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി; ജയിൽ ചാടിയ പ്രതിയെ തിരിച്ചറിയാതെ പൊലീസ്

Published : Aug 25, 2026, 10:18 PM IST
ALUVA PRETHI

Synopsis

ആധാർ കാർഡ് വാങ്ങാനാണ് താൻ എത്തിയതെന്ന് പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് പറഞ്ഞെങ്കിലും, ജയിൽ ചാടിയ ആളാണ് ഇയാളെന്ന് തിരിച്ചറിയാൻ പൊലീസിനായില്ല.

ആലുവ: ആലുവ സബ് ജയിലിൽ നിന്ന് ചാടിപ്പോയ റിമാൻഡ് പ്രതി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയിട്ടും തിരിച്ചറിയാനാവാതെ ഉദ്യോഗസ്ഥർ. മോഷണക്കേസിൽ പിടിയിലായ അസം സ്വദേശി മധുർജ്യ സോനോവാളാണ് ജയിൽ ചാടിയ ശേഷം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ആധാർ കാർഡ് വാങ്ങാനാണ് താൻ എത്തിയതെന്ന് പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് പറഞ്ഞെങ്കിലും, ജയിൽ ചാടിയ ആളാണ് ഇയാളെന്ന് തിരിച്ചറിയാൻ പൊലീസിനായില്ല. സ്റ്റേഷനിലേക്ക് കൂടുതൽ പൊലീസുകാർ എത്തുകയും സംശയാസ്പദമായ സാഹചര്യം ഉടലെടുക്കുകയും ചെയ്തതോടെ പ്രതി അവിടെ നിന്നും വീണ്ടും മുങ്ങുകയായിരുന്നു. ഇതോടെ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവോണം മഴ കൊണ്ടുപോകുമോ? പുതിയ പ്രവചനവുമായി കാലാവസ്ഥ വകുപ്പ്; യെല്ലോ അലർട്ട് ആറ് ജില്ലകളിലായി
35 ദിവസത്തിൽ 422 കോടി, എത്തിയത് 40 ലക്ഷത്തിലേറെ പേർ; സപ്ലൈകോ ഓണം വിപണിയിൽ സർവകാല വിറ്റുവരവ്