
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് തയാറാക്കാൻ വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. ഇന്ന് സ്കൂളുകളിൽ കണക്കെടുത്ത ശേഷം, ഈ മാസം 13നകം എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനത്തിന് അവസരമൊരുക്കണമെന്നാണ് നിർദേശം.
സ്കൂൾ തലം, ഉപജില്ല, ജില്ലാതലം എന്നിങ്ങനെ തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്. ഇതിനായി എല്ലാ ജില്ലകളിലും ഏകോപന സമിതികൾ രൂപീകരിക്കും. ദിവസേനയെന്നോണം പ്രവർത്തനം നടത്തണമെന്നും ഓരോ ദിവസവും റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്. സ്പോൺസർ ചെയ്യാൻ സന്നദ്ധരായ വ്യക്തികൾ, എല്ലാതലത്തിലുമുള്ള ജനപ്രതിനിധികൾ, മറ്റു സാമൂഹ്യസംഘടനകൾ, ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഡിജിഇ സർക്കുലറിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam