ബജറ്റിൽ കണ്ണ് നട്ട് കർഷകർ; പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് പ്രതീക്ഷ, നെൽക്കൃഷിയെ ചേർത്ത് പിടിക്കണമെന്ന് ആവശ്യം

By Web TeamFirst Published Jun 4, 2021, 6:26 AM IST
Highlights

നെല്ലുസംഭരണം സപ്ലൈകോ നടത്തുന്നുണ്ടെങ്കിലും ഇതിലെ പാളിച്ചകൾ ഒഴിവാക്കണമെന്നാണ് ആവശ്യം. നെല്ലിന് വിലസ്ഥിരതയുറപ്പ് വരുത്തണം, തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക മേഖലയെ പൂർണമായി ഉൾക്കൊള്ളാനുളള നടപടികൾ പൂർത്തിയാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. 

പാലക്കാട്: പ്രതിസന്ധി നേരിടുന്ന കാ‍ർഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജാണ് പാലക്കാട്ടെ നെൽകർഷകരുടെ പ്രതീക്ഷ. കൃഷിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുളള സ്ഥിരം പദ്ധതി പ്രഖ്യാപനങ്ങൾക്ക് പകരം ഇനി വിലസ്ഥിതരതയുൾപ്പെടെ നെല്ലിന് നടപ്പാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് ഏറ്റവും കുടുതൽ നെൽകൃഷി ചെയ്യുന്ന മേഖലയാണ് പാലക്കാട്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് സംഭരിച്ച 7 ലക്ഷം ടൺ നെല്ലിന്റെ 70 ശതമാനവും പാലക്കാട്ട് നിന്നായിരുന്നു. ഇക്കുറിയും മികച്ച വിളവായിരുന്നു പാലക്കാട്ടും. നെല്ലിന്റെ താങ്ങുവില ഉടൻ കേന്ദ്രം കൂട്ടിയേക്കുമെന്ന പ്രതീക്ഷ കർഷകർക്കുണ്ടെങ്കിലും സംസ്ഥാന സർക്കാരിൽ നിന്ന് കൂടുതൽ കൈത്താങ്ങിനാണ് കാത്തിരിക്കുന്നത്. 

നെല്ലുസംഭരണം സപ്ലൈകോ നടത്തുന്നുണ്ടെങ്കിലും ഇതിലെ പാളിച്ചകൾ ഒഴിവാക്കണമെന്നാണ് ആവശ്യം. നെല്ലിന് വിലസ്ഥിരതയുറപ്പ് വരുത്തണം, തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക മേഖലയെ പൂർണമായി ഉൾക്കൊള്ളാനുളള നടപടികൾ പൂർത്തിയാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. 

തരിശിൽ കൃഷിയിറക്കലും യുവാക്കളെ പാടത്തിറക്കാനും ഒക്കെയുളള പ്രഖ്യാപനങ്ങൾ ഫലംകണ്ടില്ലെന്നാണ് കർഷകരുടെ പരാതി. ഒപ്പം നെൽകൃഷി നഷ്ടമെന്ന പേരിൽ മറ്റു വിളകൾക്ക് വഴിമാറിക്കൊടുക്കുന്നതും ഇതുവഴിയുളള തരംമാറ്റൽ തടഞ്ഞ് കർഷകനെ ഇനിയെങ്കിലും ചേർത്തുപിടിക്കുകയാണ് വേണ്ടതെന്നുമാണ് ഇവരൊന്നടങ്കം പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!