
കാസർകോട്: സംസ്ഥാന ബജറ്റിൽ തന്നെ ഏറെ പിന്നാക്കം നിൽക്കുന്ന കാസർകോട്ടെ ആരോഗ്യമേഖലക്ക് പ്രത്യേക പരിഗണന നൽകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. നിർമ്മാണത്തിലിരിക്കുന്ന മെഡിക്കൽ കോളേജുൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾക്ക് ബജറ്റിൽ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം
അത്യാസന്ന നിലയിലായവുടെ അടിയന്തരചികിത്സക്ക് മംഗലാപുരത്തെ ആശുപത്രികളെയോ മറ്റ് ജില്ലകളിലെ ആശുപത്രികളെയോ തന്നെയാണ് കാസർകോട്ടുകാർ ഇപ്പോഴും ആശ്രയിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോയുള്ള ഒരു സ്വകാര്യ ആശുപത്രി പോലും ജില്ലയിലില്ല. 2013ൽ തറക്കല്ലിട്ട ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിന്‍റെ അക്കാദമിക് ബ്ലോക്ക് മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഇടുക്കി,പത്തനംതിട്ട മെഡിക്കൽ കോളേജുകളെല്ലാം യാഥ്യാർത്ഥ്യമായി. 166 കിടക്കകളുള്ള കൊവിഡ് ആശുപത്രിയായി മാത്രമാണ് ഇപ്പോഴും കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത്.
മംഗൾപ്പാടി ഉൾപ്പെടെയുള്ള താലൂക്ക് ആശുപത്രികൾക്കും കൂടുതൽ ഫണ്ടും ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ നിയമനങ്ങളും കെട്ടിടമുൾപ്പെടെ അടിസ്ഥാന സൗകര്യവികസനവും അത്യാവശ്യമാണ്. കുന്നോളം പ്രതീക്ഷിച്ച് അവസാനം കുന്നിക്കുരുവോളം കിട്ടുന്ന അവസ്ഥക്ക് ഈ ബജറ്റിലെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam