
തിരുവനന്തപുരം: വാരിക്കോരി എ പ്ലസ് എന്ന വിമർശനം വ്യക്തിപരമായ അഭിപ്രായമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് വിശദീകരിച്ചു.സർക്കാരിന്‍റെ നയമോ അഭിപ്രായമോ അല്ല പറഞ്ഞത്.ചോദ്യ പേപ്പർ തയ്യാറാക്കാനുള്ള യോഗത്തിൽ ചർച്ചക്കായി പറഞ്ഞ അഭിപ്രായമാണത്..സർക്കാർ നയത്തെയോ മൂല്യ നിർണ്ണായ രീതിയേയോ തരം താഴ്ത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പരാമര്‍ശം വലിയ വിവാദമാവുകയും വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.
പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞതിനെ മന്ത്രി വി.ശിവൻകുട്ടി തള്ളിിരുന്നു. മൂല്യ നിര്‍ണ്ണയത്തിൽ അടക്കം നിലവിലെ സമീപനത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കിിരുന്നു. വിജയശതമാനം പെരുപ്പിച്ച് കാട്ടാൻ അനാവശ്യമായി കുട്ടികൾക്ക് മാർക്ക് നൽകുന്നത് കേരളത്തിന് അപമാനമെന്നാിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് അനൂകൂല അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.വിദ്യാഭ്യാസ മേഖലയാകെ രാഷ്ട്രീയവൽക്കരിച്ച സർക്കാരാണ് ഗുണനിലവാരത്തകർച്ചയ്ക്ക് കാരണക്കാരെന്നും കുറ്റപ്പെടുത്തലുണ്ടാി.പൊതുവിദ്യാസ ഡയറക്ടറെ തള്ളി എസ്എഫ്ഐും രംഗത്തെത്തിയിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam