ഡിസിസി പുന:സംഘടന: നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ അച്ചടക്ക നടപടി അനിവാര്യമായിരുന്നു; താരിഖ് അൻവർ

Web Desk   | Asianet News
Published : Sep 01, 2021, 12:18 PM IST
ഡിസിസി പുന:സംഘടന: നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ അച്ചടക്ക നടപടി അനിവാര്യമായിരുന്നു; താരിഖ് അൻവർ

Synopsis

നടപടിയെടുത്തില്ലായിരുന്നെങ്കിൽ പ്രതിഷേധം പരിധി കടക്കുമായിരുന്നു. തനിക്കെതിരായി ഗ്രൂപ്പുകൾ പരാതിപ്പെട്ടതിൽ കുഴപ്പമില്ലെന്നും അക്കാര്യത്തിൽ  പരസ്യ പ്രതികരണത്തിനില്ലെന്നും താരിഖ് അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.   

ദില്ലി: ഡിസിസി പട്ടികക്കെതിരായ നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ അച്ചടക്ക നടപടി അനിവാര്യമായിരുന്നുവെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. നടപടിയെടുത്തില്ലായിരുന്നെങ്കിൽ പ്രതിഷേധം പരിധി കടക്കുമായിരുന്നു. തനിക്കെതിരായി ഗ്രൂപ്പുകൾ പരാതിപ്പെട്ടതിൽ കുഴപ്പമില്ലെന്നും അക്കാര്യത്തിൽ  പരസ്യ പ്രതികരണത്തിനില്ലെന്നും താരിഖ് അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

താരിഖ് അൻവറിനെതിരെ കേരളത്തിലെ കോൺ​ഗ്രസ് ​ഗ്രൂപ്പുകൾ രം​ഗത്തെത്തിയിരുന്നു. ജനറൽ സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം. കേരളത്തിലെ വിഷയങ്ങൾ മോശമായാണ് കൈകാര്യം ചെയ്തതെന്നും പരാതിയുണ്ട്. അതൃപ്തി നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും. 

ഡി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരി​ഗണിച്ചില്ലെന്നും പരസ്യനിലപാട് സ്വീകരിച്ച ചില നേതാക്കൾക്കെതിരെ മാത്രം സ്വീകരിച്ച നടപടിയിലും വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ഡല പൂജയ്ക്ക് എട്ട് ദിവസം മാത്രം ബാക്കി; ശബരിമലയിൽ വൻ ഭക്തജനതിരക്ക്, ഇന്നെത്തിയത് 75,000 ത്തിലധികം തീർത്ഥാടകർ
തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ട് കൂടുതൽ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് പുറത്ത്