'മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തലയ്ക്ക് എന്താണ് അയോഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺ​ഗ്രസ്': കെ സുധാകരന്‍

Published : Dec 22, 2024, 01:46 PM ISTUpdated : Dec 22, 2024, 02:07 PM IST
'മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തലയ്ക്ക് എന്താണ് അയോഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺ​ഗ്രസ്': കെ സുധാകരന്‍

Synopsis

മുഖ്യമന്ത്രി ആരാകണം എന്നതിൽ തർക്കമില്ലെന്ന് വ്യക്തമാക്കിയ കെ സുധാകരൻ അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺ​ഗ്രസ് എന്നും കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വെള്ളാപ്പള്ളിയുടെ പരാമർശത്തിലായിരുന്നു കെ സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യതയെന്ന് കെ സുധാകരൻ ചോദിച്ചു. ചെന്നിത്തല ഇന്നലെ വന്ന നേതാവല്ല. പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രി ആരാകണം എന്നതിൽ തർക്കമില്ലെന്ന് വ്യക്തമാക്കിയ കെ സുധാകരൻ അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺ​ഗ്രസ് എന്നും കൂട്ടിച്ചേർത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: നിർണായക അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
കണ്ണൂരിൽ ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; മാസങ്ങൾ നീണ്ട വിചാരണ, തളിപ്പറമ്പ് കോടതി ഇന്ന് വിധി പറയും