കേരള കോണ്‍ഗ്രസ് എം തര്‍ക്കം; നിയമപരമായ പരിഹാരം ഉണ്ടാകട്ടെയെന്ന് യുഡിഎഫ്

By Web TeamFirst Published Jun 19, 2019, 6:23 AM IST
Highlights

മുൻസിഫ് കോടതിയുടെ സ്റ്റേ ഒരു ഭാഗം കേൾക്കാതെയാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റ വാദം. ഞായറാഴ്ച നടന്ന യോഗത്തിലെ വിവരങ്ങൾ എവിടെയും പ്രസിദ്ധപ്പെടുത്തരുതെന്നാണ് കോടതി ഉത്തരവ്. 

കോട്ടയം: കേരള കോൺഗ്രസിന്‍റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് വിലക്കിയ ഉത്തരവിനെതിരെ ജോസ് കെ.മാണി വിഭാഗം ഇന്ന് തൊടുപുഴ കോടതിയെ സമീപിച്ചേക്കും. ഇതിനിടെ പ്രശ്നത്തിൽ നിയമപരമായ പരിഹാരമുണ്ടാകുന്നതുവരെ പ്രകോപനം പാടില്ലെന്ന് യുഡിഎഫ് നേതാക്കൾ പി.ജെ. ജോസഫിനോട് അഭ്യർത്ഥിച്ചു.

മുൻസിഫ് കോടതിയുടെ സ്റ്റേ ഒരു ഭാഗം കേൾക്കാതെയാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റ വാദം. ഞായറാഴ്ച നടന്ന യോഗത്തിലെ വിവരങ്ങൾ എവിടെയും പ്രസിദ്ധപ്പെടുത്തരുതെന്നാണ് കോടതി ഉത്തരവ്. യോഗത്തിൽ ചെയർമാൻ തെരഞ്ഞെടുപ്പ് നടന്നതായും അറിയിക്കരുതെന്ന് മുൻസിഫ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ഞായരാഴ്ച തന്നെ ഓഫീസിലെത്ത് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ മുൻസിഫ് കോടതിയെ ധരിപ്പിക്കും. 

ഇതിനിടെ കേരള കോൺഗ്രസ്സിലെ തർക്കം തീർക്കാനുള്ള യുഡിഎഫ് ഇടപെടൽ തുടരുന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എംകെ മൂനീറും നിയമസഭയിൽ വെച്ച് പിജെ ജോസഫുമായി സംസാരിച്ചു. തർക്കത്തിന് നിയമപരമായ പരിഹാരം ഉണ്ടാകട്ടെയെന്നാണ് യുഡിഎഫ് നിലപാട്. പ്രകോപനം പാടില്ലെന്നുള്ള നിർദ്ദേശം ജോസഫ് അംഗീകരിച്ചു. മുന്നണിയുടെ കെട്ടുറപ്പിന് ബാധിക്കുന്ന രീതിയിലേക്ക് തർക്കം പോകരുതെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. അടുത്ത ദിവസം യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയുമായും ചർച്ച നടത്തും

click me!