ബിനോയ്‍ക്കെതിരായ പരാതിയിൽ മുംബൈ പൊലീസ് നടപടി തുടങ്ങി

Published : Jun 19, 2019, 05:52 AM ISTUpdated : Jun 19, 2019, 09:08 AM IST
ബിനോയ്‍ക്കെതിരായ പരാതിയിൽ മുംബൈ പൊലീസ് നടപടി തുടങ്ങി

Synopsis

വാട്സ് ആപ്പ് സന്ദേശങ്ങൾ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാൽ ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിക്കും. എന്നാൽ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം പൊലീസ് അറിയിച്ചിട്ടില്ല

അന്ധേരി: ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ യുവതി ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ തുടർ നടപടികൾ ശക്തമാക്കുകയാണ് മുംബൈ പൊലീസ്. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും. 

വാട്സ് ആപ്പ് സന്ദേശങ്ങൾ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാൽ ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിക്കും. എന്നാൽ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം പൊലീസ് അറിയിച്ചിട്ടില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഉടൻ നോട്ടീസ് നൽകിയേക്കും. 

അതേസമയം കണ്ണൂരിൽ ബിനോയ് നൽകിയ പരാതിയിൽ പൊലീസ് ആശയക്കുഴപ്പത്തിലാണ്. സംഭവം നടന്നത് മുംബൈയിലായതിനാൽ അവിടുത്തെ പരിശോധനകൾ കഴിഞ്ഞ ശേഷമേ കേസെടുക്കാനാകൂ എന്നാണ് പൊലീസ് നിലപാട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2016ൽ നേമത്ത് ബിജെപി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; വി സുരേന്ദ്രൻപിള്ളയെ വേദിയിലിരുത്തി വിമർശനം
എഫ്സിആർഎ നിയമഭേദഗതിയിൽ അയവില്ലാതെ ക്രൈസ്തവ സഭകൾ; സഭകൾക്ക് ആശങ്കയുണ്ടാകുമ്പോൾ തിരിച്ചറിയാനുള്ള വിവേകം വോട്ടർമാർക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്