
ആലപ്പുഴ: കട്ടച്ചിറ പള്ളിയിലെ മൃതദേഹം വെച്ചുള്ള പ്രതിഷേധത്തില്‍ വിശദീകരണവുമായി ഓർത്തഡോക്സ് സഭ. യാക്കോബായ സഭ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ് വിശദീകരണം. സംസ്കാര ചടങ്ങുകൾക്കായി പള്ളി സെമിത്തേരി തുറന്നിട്ടിരിക്കുകയാണെന്നും കോടതി വിധികൾക്കനുസൃതമായും സെമിത്തേരി ഓഡിനൻസിന് വിധേയമായും മൃതദേഹം സംസ്കരിക്കാം. എന്നാല്‍ നിയമപരമായി അധികാരം ഇല്ലാത്ത വിഭാഗത്തിലെ വൈദികർ പള്ളിയിൽ പ്രവേശിക്കുന്നത് പൊലീസ് ആണ് തടഞ്ഞത് എന്നാണ് ഓർത്തഡോക്സ് സഭയുടെ വാദം.
മലങ്കര സഭയുടെ 6 പള്ളികളിലെ കേസ് ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ മനപ്പൂർവ്വം ചിലർ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണെന്നും ഓർത്തഡോക്സ് സഭ പറയുന്നു. ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറ പള്ളിയിലാണ് ശവസംസ്കാരത്തെ ചൊല്ലി തർക്കം നടക്കുന്നത്. യാക്കോബായ വിഭാഗത്തിൽപ്പെട്ട അമ്മിണി രാജന്റെ സംസ്കാര ചടങ്ങ് ഓർത്തഡോക്സ് വിഭാഗം തടഞ്ഞെന്നാണ് പരാതി. സംസ്കാരം നടത്താൻ അനുവദിക്കാത്തതിനെതിരെ പള്ളിക്ക് മുന്നിൽ യാക്കോബായ വിഭാഗം മൃതദേഹം വെച്ച് പ്രതിഷേധം നടത്തി. പൊലീസും റവന്യൂ വകുപ്പും സംസ്കാരം തടഞ്ഞവർക്കൊപ്പം നിൽക്കുമെന്നാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam