
മലപ്പുറം: മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തില്‍ ഒരാൾ മരിച്ചു. മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്. മുന്നിയൂരിലെ കടയിൽ കുന്നത്ത് പറമ്പ് സ്വദേശി ഫൈസലും, ലത്തീഫും കോഴിമുട്ട വാങ്ങാൻ എത്തിയതായിരുന്നു. ഇതിനിടയിൽ വാക്കുതർക്കം ഉണ്ടായി. ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതിനിടയ്ക്ക് ഫൈസൽ കോഴിമുട്ട കൊണ്ട് എറിഞ്ഞു. ഇതേ തുടർന്നുണ്ടായ അടിപിടിയിൽ ഫൈസൽ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ലത്തീഫിനെതിരെ വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പിടിച്ച് തള്ളുന്നതും മരിച്ച ഫൈസൽ റോഡിൽ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ലത്തീഫിനെ ഫൈസൽ കോഴിമുട്ട കൊണ്ട് എറിയുന്നതും ദൃശ്യങ്ങളിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam