വിവാദങ്ങൾ കണക്കാക്കില്ല;നാടിന് ആവശ്യമായ പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികൾ നടപ്പാക്കും-മുഖ്യമന്ത്രി

Web Desk   | Asianet News
Published : Mar 06, 2022, 12:50 PM IST
വിവാദങ്ങൾ കണക്കാക്കില്ല;നാടിന് ആവശ്യമായ പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികൾ നടപ്പാക്കും-മുഖ്യമന്ത്രി

Synopsis

വിവാദങ്ങളേറെ ഉയർന്നിട്ടും സിൽവർ ലൈൻ പോലുള്ള പദ്ധതികളിൽ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  . ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കെ റെയിലിനെ കുറിച്ചുള്ള ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു

കണ്ണൂർ: വിവാദങ്ങൾ(disputes) ഉയരുന്നു എന്ന് കരുതി നാടിന് ആവശ്യമായ പദ്ധതി മാറ്റിവക്കാൻ സർക്കാർ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). പദ്ധതികൾ നാടിന്റെ ഭാവിക്ക് ആവശ്യമാണ്. നാടിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പയ്യന്നൂരിൽ സിയാൽ സൗരോർജ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി ‌നാടിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായമാണ് പയ്യന്നൂരിലെ സോളാർ പ്ലാന്റെന്നും അദ്ദേഹം പറഞ്ഞു

വിവാദങ്ങളേറെ ഉയർന്നിട്ടും സിൽവർ ലൈൻ പോലുള്ള പദ്ധതികളിൽ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു . ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കെ റെയിലിനെ കുറിച്ചുള്ള ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. സിൽവർ ലൈന‌െ കുറിച്ചുള്ള ആശങ്കകൾ അകറ്റാൻ മുഖ്യമന്ത്രിയെ തന്നെ പങ്കെടുപ്പിച്ച് കോഴിക്കോട് ജനസമക്ഷം സില്‍വർലൈന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. 

ആർക്കാണ് ഇത്ര വേഗത്തില്‍ പോകേണ്ടതെന്ന വിമർശനം പുതിയ കാലത്തിന് യോജിച്ചതല്ലെന്നും പിണറായി പറഞ്ഞു. സിൽവർ ലൈൻ പദ്ധതി ആരെയും ഉപദ്രവിക്കാനല്ല. നാടിന്റെ വികസനത്തിന് സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവർ അത് ചെയ്യണം. പദ്ധതി പ്രഖ്യാപിച്ചാൽ സർക്കാർ അതു നടപ്പാക്കും എന്ന് ഉറപ്പുള്ളവരാണ് ഇപ്പോൾ എതിർപ്പ് ഉയർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

കെ റെയിലിനെ കുറിച്ച് പൗരപ്രമുഖരോട് മാത്രം മുഖ്യമന്ത്രി സംസാരിക്കുന്നുവെന്ന വിമർശനം ശക്തമാകവേയാണ് അടുത്ത ഘട്ടത്തില്‍ ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് സംശയങ്ങൾ അകറ്റുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. പദ്ധതിയോട് ആദ്യം അനുകൂല നിലപാടെടുത്ത കേന്ദ്രത്തിന് കേരളത്തിലെ ബിജെപിയുടെ എതിർപ്പ് കാരണം ശങ്കയുണ്ടെന്നും പിണറായി പറഞ്ഞു. പദ്ധതിയെ തളർത്താന്‍ പലരും ശ്രമങ്ങൾ തുടരുകയാണ്. 

വേദിയിലേക്ക് കെ റെയില്‍ വിരുദ്ധ ജനകീയ മുന്നണി നഗരത്തില്‍ നിന്നും പ്രതിഷേധ മാർച്ച് നടത്തി. സ്ത്രീകളും കുട്ടികളുമുൾപ്പടെ നൂറുകണക്കിന് പേർ മാർച്ചില്‍ പങ്കെടുത്തു.  മാർച്ച് പോലീസ് തടഞ്ഞു.  മുഖ്യമന്ത്രിക്ക് മുൻപിൽ പ്രതിഷേധിക്കാന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഇടുക്കിയില്‍ ആവർത്തിച്ചു. 

ബിജെപിയും പ്രതിഷേധം ശക്തമാക്കുകയാണ്. കെ റെയിലിനെതിരായി ബിജെപി സംസ്ഥാന കൺവൻഷൻ മാർച്ച് 9 ന് കൊച്ചിയിൽ ഇ.ശ്രീധരൻ ഉദ്ഘാടനം ചെയ്യും.കെ റെയിൽ കടന്നു പോകുന്ന സ്ഥലങ്ങളിൽ പദയാത്രയടക്കമുള്ള പ്രതിഷേധ സമരങ്ങൾ നടത്താനും ബി ജെ പി തീരുമാനിച്ചിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്