സുജീഷുമായി ടാറ്റൂ സെൻ്ററിൽ തെളിവെടുപ്പ് നടത്തി: പ്രതിക്കെതിരെ തെളിവുകളുണ്ടെന്ന് പൊലീസ്

Published : Mar 06, 2022, 12:14 PM IST
സുജീഷുമായി ടാറ്റൂ സെൻ്ററിൽ തെളിവെടുപ്പ് നടത്തി: പ്രതിക്കെതിരെ തെളിവുകളുണ്ടെന്ന് പൊലീസ്

Synopsis

നിലവിൽ വിവിധ സ്റ്റേഷനുകളിലായി ആറ് യുവതികൾ നൽകിയ ലൈംഗീക പീഡനപരാതികളിലായി ആറ് കേസുകളാണ് ഇയാൾക്കെതിരെ ഇതുവരെ എടുത്തത്. 

കൊച്ചി: ടാറ്റൂ പീഡനക്കേസ് പ്രതി സുജീഷുമായി പൊലീസ് ടാറ്റൂ സെൻ്റിലെത്തി തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യല്ലിൽ ഇയാൾ പീഡനപരാതികൾ നിഷേധിച്ചെങ്കിലും സുജീഷിനെതിരെ തെളിവുകളുണ്ടെന്ന് കൊച്ചി ഡിസിപി അറിയിച്ചു. ഇന്നലെ വൈകിട്ട് ഇടുക്കിയിൽ നിന്നും ഒരു സുഹൃത്തിനൊപ്പം പെരുമ്പാവൂരിലേക്ക് എത്തുമ്പോൾ ആണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സുജീഷിനെതിരെ മീടു ആരോപണം വന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. സുജീഷിനെതിരെ ആദ്യം മീടു ആരോപണം നടത്തിയ യുവതി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും ഇയാളിൽ ലൈംഗീക അതിക്രമം നേരിട്ട മറ്റു പെൺകുട്ടികൾ പരാതി നൽകിയിട്ടുണ്ട്. 

നിലവിൽ വിവിധ സ്റ്റേഷനുകളിലായി ആറ് യുവതികൾ നൽകിയ ലൈംഗീക പീഡനപരാതികളിലായി ആറ് കേസുകളാണ് ഇയാൾക്കെതിരെ ഇതുവരെ എടുത്തത്. ഇനിയും ആരെങ്കിലും പരാതിയുമായി സ്വീകരിച്ച് കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നാല് കേസുകളും ചേരാനെല്ലൂർ സ്റ്റേഷനിൽ രണ്ട് കേസുകളുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. 

സുജീഷിനെതിരെ തെളിവുകളുണ്ടെന്നും കൂടുതൽ തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്നുമാണ് പൊലീസിൻ്റെ നിലപാട്. സുജീഷിനെതിരായ മീടൂ ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിലെ മറ്റു ടാറ്റൂകേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ടാറ്റൂ കേന്ദ്രങ്ങളുടെ സുതാര്യവും സുരക്ഷിതവുമായ പ്രവർത്തനത്തിന് ചില നിർദേശങ്ങൾ പൊലീസ് നൽകിയിട്ടുണ്ട്.  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്‍റെ പേരുമാറ്റൽ ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്, രാഷ്ട്രപതിയുടെ റഫറൻസ് ഏകകണ്ഠമായി അംഗീകരിക്കാൻ നിയമസഭ; 'കേരള' കേരളം ആകാൻ അധികം വൈകില്ല!
ജൂലൈ ആദ്യ ദിനം തീവ്രമഴ, 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഓറഞ്ച് അലർട്ട്; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്