
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവും പോഷക സംഘടനകളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജന ചർച്ചകളിൽ മഹിളാ കോൺഗ്രസിനെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.സി.സി നേതൃത്വത്തിന് മഹിളാ കോൺഗ്രസ് നേതൃത്വം പരാതിക്കത്ത് നൽകി . ഉടൻ തന്നെ കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് എ.ഐ.സി.സിയെ സമീപിച്ചിരിക്കുന്നത്.
പാർട്ടിക്ക് ഉള്ളിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കുന്നില്ലെന്നും സംഘടനാപരമായ തീരുമാനങ്ങൾ ഏകപക്ഷീയമായാണ് കൈക്കൊള്ളുന്നതെന്നുമാണ് ആരോപണം. ബോർഡ്-കോർപ്പറേഷൻ പദവികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും പോഷക സംഘടനയായ മഹിളാ കോൺഗ്രസിൻ്റെ പ്രാതിനിധ്യം പൂർണ്ണമായും തഴയപ്പെട്ടു. സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കേണ്ട ഘട്ടങ്ങളിൽ പോലും സംഘടനാ നേതൃത്വം തങ്ങളെ പരിഗണിക്കുന്നില്ലെന്ന രൂക്ഷമായ അതൃപ്തിയിലാണ് മഹിളാ കോൺഗ്രസ് ഭാരവാഹികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam