ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: പ്രതി ദിവ്യാ നായർ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ

Published : Dec 20, 2022, 02:28 PM IST
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: പ്രതി ദിവ്യാ നായർ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ

Synopsis

ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളുടെ പട്ടികയും ബയോഡാറ്റകളും ശശികുമാരന്‍ തമ്പിയുടെ അലമാരയില്‍ നിന്ന് പോലീസ് കണ്ടെടുത്തു

തിരുവനന്തപുരം: വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തേക്കാണ് നെടുമങ്ങാട് കോടതി ദിവ്യ നായരെ വെഞ്ഞാറമൂട് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. ഉദ്യോഗാർത്ഥിയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ടൈറ്റാനിയത്തിലെ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയുടെ മുറിയില്‍ പോലീസ് പരിശോധന നടത്തി. ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളുടെ പട്ടികയും ബയോഡാറ്റകളും ശശികുമാരന്‍ തമ്പിയുടെ അലമാരയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പരാതിക്കാരെയും കൂട്ടിയാണ് ഇന്‍റര്‍വ്യൂ നടന്ന മുറിയിലെത്തിയത്. കൂടെക്കൂട്ടിയ പരാതിക്കാരുടെ ബയോഡാറ്റയും കിട്ടിയ രേഖകളിലുണ്ട്.

ടൈറ്റാനിയം ജോലി തട്ടിപ്പ് ഏഷ്യാനെറ്റ്ന്യൂസ് പുറത്തുകൊണ്ടുവന്നതിന് ശേഷം ശശികുമാരന്‍ തമ്പിക്ക് ഓഫീസിൽ പോകാന്‍ കഴിയാത്തത് പോലീസിന് കൂടുതല്‍ തെളിവുകള്‍ കിട്ടാൻ സഹായകമായി. എന്നാൽ ജോലി തട്ടിപ്പില്‍ ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാരുണ്ടെന്ന് വ്യക്തമായി. അമരവിള എൽപി സ്കൂളിലെ അറബിക് അധ്യാപകൻ ഷംനാദും ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയിൽ 12 ലക്ഷം രൂപ തട്ടിയതിന് പൂജപ്പുര പോലീസ് കേസെടുത്തു. ഉദ്യോഗാർത്ഥിയും തട്ടിപ്പ് സംഘത്തിലെ ശ്യാം ലാലും തമ്മിലുള്ള ടെലിഫോൺ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയിരുന്നു. പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തെങ്കിലും കൂടുതൽ നടപടിയെടുത്തില്ല.
 

PREV
click me!

Recommended Stories

കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മന്തിയും വാങ്ങി നൽകി; നിരാഹാര സമരം അവസാനിപ്പിച്ചു