'ലോകകപ്പ് ആവേശം ബിവറേജിലും'; ഫൈനല്‍ മത്സര ദിവസം ബെവ്കോ വഴി വിറ്റത് 50 കോടിയുടെ മദ്യം

Published : Dec 20, 2022, 01:34 PM ISTUpdated : Dec 22, 2022, 07:59 AM IST
'ലോകകപ്പ് ആവേശം ബിവറേജിലും'; ഫൈനല്‍ മത്സര ദിവസം ബെവ്കോ വഴി വിറ്റത് 50 കോടിയുടെ മദ്യം

Synopsis

ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയായിരിക്കെയാണ് ഫുട് ബോൾ ലഹരിയിൽ മദ്യവില്പന കൂടിയത്.

തിരുവനന്തപുരം: ഓണത്തിനും വിഷുവിനും ക്രിസ്മസിനുമൊക്കെ സംസ്ഥാനത്ത് മദ്യവില്‍പ്പന പൊടിപൊടിക്കാറുണ്ട്. ഇത്തവണ ഫുട്ബോള്‍ ലോകകപ്പ് ആവേശവും ബിവ്കോയ്ക്ക് ലോട്ടറിയായി. ലോകകപ്പ് ഫുട്ബോ‌ൾ ഫൈനൽ ആവേശത്തിനിടെ കേരളത്തിൽ ബെവ്കോ വഴി വിറ്റത് 50 കോടിയുടെ മദ്യമാണ്. 

ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയായിരിക്കെയാണ് ഫുട്ബോൾ ലഹരിയിൽ മദ്യവില്പന കൂടിയത്. 49 കോടി 88 ലക്ഷമാണ് ഫൈനൽ ദിവസത്തെ ബെവ്കോയുടെ വരുമാനം. അതേ സമയം ഓണം , ക്രിസ്മസ് നാളുകളിലെ പ്രതിദിന റെക്കോർഡ് മദ്യവില്പന തകർക്കാൻ ലോകകപ്പ് ഫൈനൽ ആവേശത്തിന് കഴിഞ്ഞിട്ടില്ല.

മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റിലാണ് ഫൈനല്‍ദിവസം ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത്. 45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂരില്‍ മാത്രം വിറ്റുപോയത്. വയനാട്  വൈത്തിരി ഔട്ട്‌ലെറ്റാണ് വില്പനയില്‍ രണ്ടാമത്. 43 ലക്ഷം രൂപയുടെ വില്പനയാണ് വൈത്തിരിയില്‍ നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്‌ലെറ്റില്‍ 36 ലക്ഷം രൂപയുടെ  മദ്യവില്‍പ്പന നടന്നു.

സാധാരണഗതിയിൽ സംസ്ഥാനത്ത് ഓണം, ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് റെക്കോർഡ് മദ്യവിൽപന നടക്കുന്നത്. ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു.

Read More : ഫറോകില്‍ മദ്യം കയറ്റിവന്ന ലോറി ഇടിച്ചു, റോഡില്‍ വീണ കുപ്പികള്‍ നാട്ടുകാര്‍ കൊണ്ടുപോയി

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം