'ദിവ്യയിൽ നിന്നുണ്ടായത് പദവിക്ക് യോജിക്കാത്ത പ്രവൃത്തി'; പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് എം വി ​ഗോവിന്ദൻ

Published : Mar 08, 2025, 11:30 PM IST
'ദിവ്യയിൽ നിന്നുണ്ടായത് പദവിക്ക് യോജിക്കാത്ത പ്രവൃത്തി'; പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് എം വി ​ഗോവിന്ദൻ

Synopsis

ദിവ്യയിൽ നിന്നുണ്ടായത് പദവിക്ക് യോജിക്കാത്ത പ്രവർത്തിയെന്ന് ​ഗോവിന്ദൻ പറഞ്ഞു. യാത്രയയപ്പ് കുലീനമായ ചടങ്ങാണ്. അതിൽ പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. 

കൊല്ലം: പിപി ദിവ്യക്ക് എതിരായ പാർട്ടി നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ. ദിവ്യയെ തള്ളിപ്പറഞ്ഞുകൊണ്ടാണ് എം വി​ ​ഗോവിന്ദൻ പ്രതികരിച്ചത്. ദിവ്യയിൽ നിന്നുണ്ടായത് പദവിക്ക് യോജിക്കാത്ത പ്രവർത്തിയെന്ന് ​ഗോവിന്ദൻ പറഞ്ഞു. യാത്രയയപ്പ് കുലീനമായ ചടങ്ങാണ്. അതിൽ പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. അഴിമതി ആരോപണം ദിവ്യ പാർട്ടിയെയോ സർക്കാർ സംവിധാനങ്ങളെയോ അറിയിക്കണമായിരുന്നു. ദിവ്യക്കെതിരെയുള്ള നടപടി കടുത്തുപോയെന്ന വിമർശനത്തിനായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മറുപടി. ദിവ്യക്കെതിരായ പാർട്ടി നടപടിയിൽ ഇനിയാർക്കും സംശയം വേണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 


 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം