കോടതിമുറിയിൽ പരസ്യമായി അപമാനിച്ചെന്ന പരാതി; അഭിഭാഷകയോട് മാപ്പ് പറഞ്ഞ് ജസ്റ്റിസ് എ. ബദറുദ്ദീൻ

Published : Mar 08, 2025, 10:43 PM ISTUpdated : Mar 08, 2025, 11:04 PM IST
കോടതിമുറിയിൽ പരസ്യമായി അപമാനിച്ചെന്ന പരാതി; അഭിഭാഷകയോട് മാപ്പ് പറഞ്ഞ് ജസ്റ്റിസ് എ. ബദറുദ്ദീൻ

Synopsis

കോടതിമുറിയിൽ പരസ്യമായി ആപമാനിച്ചെന്ന ആരോപണത്തിൽ അഭിഭാഷകയോട് മാപ്പുപറഞ്ഞ് ഹൈക്കോടതി ജ‍ഡ്ജി ജസ്റ്റീസ് എ ബദറുദ്ദീൻ. 

കൊച്ചി: കോടതിമുറിയിൽ പരസ്യമായി ആപമാനിച്ചെന്ന ആരോപണത്തിൽ അഭിഭാഷകയോട് മാപ്പുപറഞ്ഞ് ഹൈക്കോടതി ജ‍ഡ്ജി ജസ്റ്റീസ് എ ബദറുദ്ദീൻ. ചീഫ് ജസ്റ്റീസിന്‍റെ ചേംബറിലാണ് ഒത്തുതീർപ്പ് ചർച്ച നടന്നത്. അഭിഭാഷകയെ പരസ്യമായി ശാസിക്കുകയും അപമാനിക്കുകയും ചെയ്തെന്ന ആരോപണത്തിൽ കോടതി ബഹിഷ്കരണവുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷനും രംഗത്തെത്തിയിരുന്നു. 

എന്നാൽ ചീഫ് ജസ്റ്റീസിന്‍റെ ചേംബറിൽ വെച്ച്  ജഡ‍്ജി മാപ്പുപറ‍ഞ്ഞെന്നാണ് പരാതിക്കാരിയായ അഭിഭാഷക ഹൈക്കോടതി അഭിഭാഷക അസോസിയേഷനെ അറിയിച്ചത്. എന്നാൽ  കോടതി ബഹിഷ്കരണം പ്രഖ്യാപിച്ച തങ്ങളോട് ആലോചിക്കാതെയാണ്  ഒത്തുതീർപ്പ് ചർച്ച നടന്നതെന്ന് അഭിഭാഷക അസോസിയേഷൻ അറിയിച്ചു. തുടർ നടപടികൾ ആലോചിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ 9.45 ന് പ്രത്യേക ജനറൽ ബോഡി യോഗവും വിളിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ