ചടങ്ങൊഴിവാക്കി, അനാഥമന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണമൊരുക്കി; മാതൃകയായി സിപിഎം എംഎൽഎയുടെ മകന്റെ വിവാഹം

Published : Apr 12, 2023, 03:07 PM ISTUpdated : Apr 12, 2023, 03:10 PM IST
ചടങ്ങൊഴിവാക്കി, അനാഥമന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണമൊരുക്കി; മാതൃകയായി സിപിഎം എംഎൽഎയുടെ മകന്റെ വിവാഹം

Synopsis

വിവാഹാനുബന്ധമായി ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചെറിയ സദസ്സിന്റെ സാന്നിധ്യത്തില്‍ സബ് രജിസ്ട്രാറുടെ മുമ്പാകെയായിരുന്നു വിവാഹം.

തിരുവനന്തപുരം: കുടുംബാം​ഗങ്ങൾ മാത്രം പങ്കെടുത്ത് ലളിതമായ ചടങ്ങിൽ സിപിഎം എംഎൽഎ ഡി കെ മുരളിയുടെ മകന്റെ വിവാഹം. ബാലമുരളിയാണ് വിവാഹിതനായത്. പ്രകാശിന്റെയും അനിതയുടെയും  മകള്‍ അനുപമയാണ് വധു. ബുധനാഴ്ച സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. വിവാഹാനുബന്ധമായി ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചെറിയ സദസ്സിന്റെ സാന്നിധ്യത്തില്‍ സബ് രജിസ്ട്രാറുടെ മുമ്പാകെയായിരുന്നു വിവാഹം. വാമനപുരം എംഎൽഎയാണ് ഡി കെ മുരളി. 

വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള അഗതികളെ സംരക്ഷിക്കുന്ന ആറ് സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് വിവാഹ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള  സംഭാവനകള്‍ നൽകിയിട്ടുണ്ട്. കൂടാതെ ഇ.കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിനും സഹായധനം നൽകി. വിവാഹത്തിന് മുമ്പോ ശേഷമോ ചടങ്ങുകളും സൽക്കാരങ്ങളും സംഘടിപ്പിച്ചിട്ടില്ല.

PREV
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്