പുത്തുമലയില്‍ അവസാനം കണ്ടെത്തിയ മൃതദേഹം ഷൈലയുടേത്; ഡി.എന്‍.എ ഫലം ലഭിച്ചു

Published : Aug 30, 2019, 02:41 PM IST
പുത്തുമലയില്‍ അവസാനം കണ്ടെത്തിയ മൃതദേഹം ഷൈലയുടേത്; ഡി.എന്‍.എ ഫലം ലഭിച്ചു

Synopsis

ദുരന്തത്തില്‍ രണ്ട് സ്ത്രീകളെ കാണാതായതും മൃതദേഹം അഴുകി തിരിച്ചറിയാനാകാത്ത വിധത്തിലായതും കാരണമാണ് ഡി.എന്‍.എ പരിശോധന വേണ്ടി വന്നത്

കല്‍പ്പറ്റ: പുത്തുമലയില്‍ അവസാനം കണ്ടെത്തിയ മൃതദേഹം പുത്തുമല സുവര്‍ണ്ണയില്‍ ലോറന്‍സിന്റെ ഭാര്യ ഷൈലയുടേത് തന്നെ എന്ന് സ്ഥിരീകരിച്ച് ഡി.എന്‍.എ പരിശോധന ഫലമെത്തി. ഇതോടെ ഇന്ന് തന്നെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളിലാണ് ബന്ധുക്കള്‍. സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും.

ഫലം ഔദ്യോഗികമായി ഇന്നാണ് അധികൃതര്‍ പുറത്തുവിട്ടത്. മേപ്പാടി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍. ദുരന്തത്തില്‍ രണ്ട് സ്ത്രീകളെ കാണാതായതും മൃതദേഹം അഴുകി തിരിച്ചറിയാനാകാത്ത വിധത്തിലായതും കാരണമാണ് ഡി.എന്‍.എ പരിശോധന വേണ്ടി വന്നത്. അതേ സമയം നബീസയടക്കം കാണാതായ അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏതാനും ദിവസം മുമ്പ് ജില്ലാഭരണകൂടം ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉടൻ പുറപ്പെടുക', പശ്ചിമേഷ്യ വിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക, വരും മണിക്കൂറുകളിൽ ആക്രമണം ശക്തമാകുമെന്ന് റിപ്പോട്ടുകൾ
കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരം നടന്നേക്കും, പ്രഖ്യാപനം ഈ മാസം പതിനഞ്ചോടെ മാത്രമെന്നും റിപ്പോർട്ട്