യൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സർക്കുലർ പുറത്തിറക്കി ഡിജിപി

Published : Jul 01, 2026, 01:10 PM IST
dgp

Synopsis

സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥർ മുതൽ ഉന്നത ഉദ്യോ​ഗസ്ഥർ വരെയുള്ളവർക്കായാണ് ഡ‍ിജിപി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. 

തിരുവനന്തപുരം: പൊലീസ് ഉദ്യോ​ഗസ്ഥർ ഔദ്യോ​ഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് നിർദേശവുമായി ഡിജിപി. ഉദ്യോ​ഗസ്ഥർക്കെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോ​ഗസ്ഥർക്കുമായിട്ടാണ് സർക്കുലർ. ഉദ്യോ​ഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും ഔദ്യോ​ഗിക വേഷത്തിൽ പങ്കെടുക്കുകയും റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്, ഔദ്യോ​ഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ, ഇത്തരത്തിൽ യൂണിഫോം ധരിച്ചുകൊണ്ട് മറ്റ് മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാൻ പാടില്ല. സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥർ മുതൽ ഉന്നത ഉദ്യോ​ഗസ്ഥർ വരെയുള്ളവർക്കായാണ് ഡ‍ിജിപി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്‌ട്രക്ച്ചർ ബെൽറ്റും ഡോറിന്‍റെ ലോക്കും ഇട്ടില്ല, ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു; സംഭവം ഫോർട്ട് കൊച്ചിയിൽ
കുമളിയിൽ 16-കാരിയുടെ ആത്മഹത്യ; ആൺസുഹൃത്തിൻ്റെ 'കുറ്റസമ്മതം'; പോക്സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി