
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാൽ ചൊവ്വാഴ്ച വൈദ്യുതി ഉപയോഗത്തിൽ 400 മെഗാവാട്ട് മുതൽ 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി വിശദീകരണം. പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭിച്ചു. നല്ല മഴ ലഭിച്ചു. അതിനാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചു. ഇന്നലെ 30 / 6 / 2026 ന് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നില്ല. ഇതിലൂടെ 600 മെഗാ വാട്ട് വരെ വൈദുതി ഉപയോഗത്തിൽ കുറവുണ്ടായെന്നും കെ എസ് ഇ ബി വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam