
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. കാസർകോട് യൂത്ത് കോൺഗ്രസുകാരനെ പിടിച്ച കേസിൽ സമഗ്ര അന്വേഷണം നടക്കും. ആരുമായി ബന്ധമുണ്ടെങ്കിലും തെറ്റ് ചെയ്താൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുട്ടവിമലാദിത്യയെ മാറ്റിയിട്ടില്ല. അദ്ദേഹം സ്വകാര്യ ആവശ്യത്തിന് അവധിയിൽ പോയതാണ്. വിമലാദിത്യയും നിശാന്തിനിയും മിടുക്കരായ ഉദ്യോഗസ്ഥരാണ്. അവരെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
തമിഴ്നാട്, കർണാടക ഡിജിപിമാരും മുഖ്യമന്ത്രിമാരും സഹകരിക്കുന്നുണ്. അവരുടെ സഹായത്തോടെ മാത്രമേ മുഖ്യ കുറ്റവാളികളിലേക്ക് എത്താൻ കഴിയൂ. പുട്ടവിമലാദിത്യ തിരുച്ചുവന്നാൽ ഉടൻ ഉത്തരാവാദിത്തം തിരികെ നൽകും. ഓണക്കാലത്ത് പരിശോധന കർശനമാക്കുമെന്നും എസ്എച്ച്ഒ സംവിധാനം മാറ്റിയത് കൂട്ടായ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകളിൽ ഇനി ധൈര്യപൂർവം പരാതിയുമായി പോകാമെന്നും കുറ്റവാളികൾ മാത്രം പൊലീസിനെ പേടിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam