ഡോക്ടറെ പരിശോധന മുറിയിൽ വെച്ച് മർദ്ദിച്ചതായി പരാതി; പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

Published : Apr 03, 2026, 09:17 AM IST
hospital attack case

Synopsis

ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് എത്തിയ സ്ത്രീ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മരണപ്പെടുകയും ചെയ്തിരുന്നു. ഇതിൽ ചികിത്സ പിഴവ് ആരോപിച്ചാണ് ആക്രമണം എന്നാണ് സൂചന.

മലപ്പുറം: ഡോക്ടറെ പരിശോധന മുറിയിൽ വെച്ച് മർദ്ദിച്ചതായി പരാതി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെയാണ് 4 സ്ത്രീകൾ ചേർന്ന് മർദ്ദിച്ചതായി പരാതി ഉയർന്നത്. സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയിൽ വെച്ചാണ് സംഭവം. പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അജിത, അശ്വതി എന്നിവർക്കും സംഭവത്തിൽ പരിക്ക് പറ്റി. ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത്. ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് എത്തിയ സ്ത്രീ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മരണപ്പെടുകയും ചെയ്തിരുന്നു. ഇതിൽ ചികിത്സ പിഴവ് ആരോപിച്ചാണ് ആക്രമണം എന്നാണ് സൂചന. അതേസമയം ഐഎംഎ പെരിന്തൽമണ്ണ ഘടകം അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ
'മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല