കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് ഡോക്ടർ മരിച്ചു, സംസ്ഥാനത്ത് രോഗബാധിതനായി മരിക്കുന്ന ആദ്യഡോക്ടർ

Published : Sep 20, 2020, 03:01 PM IST
കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് ഡോക്ടർ മരിച്ചു, സംസ്ഥാനത്ത് രോഗബാധിതനായി മരിക്കുന്ന ആദ്യഡോക്ടർ

Synopsis

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഡോക്ടറാണ് ആബ്ദീൻ. കഴിഞ്ഞ ശനിയാഴ്ച വരെ രോഗികളെ ശുശ്രൂഷിച്ചിരുന്ന അദ്ദേഹം തിങ്കളാഴ്ച മുതൽ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.

തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രോഗം ബാധിച്ച് ഒരു ഡോക്ടർ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഡോക്ടറാണ് ആബ്ദീൻ. കഴിഞ്ഞ ശനിയാഴ്ച വരെ രോഗികളെ ശുശ്രൂഷിച്ചിരുന്ന അദ്ദേഹം തിങ്കളാഴ്ച മുതൽ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. വെൻറിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെയാണ് മരിച്ചത്. ഇദ്ദേഹത്തിന് ന്യൂമോണിയ അടക്കമുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മല്ലികാർജുൻ ഖർഗെ തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ് മുൻഷിക്ക് കൈമാറും, 'മുഖ്യമന്ത്രി' നിയമസഭാ കക്ഷി യോ​ഗത്തിൽ
മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ കാലതാമസം; 'ഘടകകക്ഷികളുടെ പ്രതിഷേധം സ്വാഭാവികം', ജനമനസ്സറിഞ്ഞ് മുന്നോട്ട് പോകുമെന്ന് വി എം സുധീരൻ