Joe joseph: അപ്രതീക്ഷിതം, സഭയുടെ നോമിനിയല്ല, പാലാ മാറിയെങ്കിൽ തൃക്കാക്കരയും മാറും: ആത്മവിശ്വാസത്തോടെ ജോ ജോസഫ്

Published : May 05, 2022, 05:15 PM ISTUpdated : May 05, 2022, 07:01 PM IST
Joe joseph: അപ്രതീക്ഷിതം, സഭയുടെ നോമിനിയല്ല, പാലാ മാറിയെങ്കിൽ തൃക്കാക്കരയും മാറും: ആത്മവിശ്വാസത്തോടെ ജോ ജോസഫ്

Synopsis

ഇടതുസ്ഥാനാർത്ഥിയാവാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഇടതുപക്ഷം ഹൃദയപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിത്വം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ഡോ.ജോ ജോസഫ് (Dr. Joe Jospeh declared as the Left Candidate for Thrikkakara) പതിവു പോലെ ഇന്നും ആശുപത്രികയിൽ ശസ്ത്രക്രിയകളുടെ തിരക്കിലായിരുന്നു. ഇതിനിടെയാണ് തീർത്തും അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയായി പാർട്ടി പരിഗണിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇടതുസ്ഥാനാർത്ഥിയാവാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഇടതുപക്ഷം ഹൃദയപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സഭയുടെ നോമിനിയായിട്ടാണ് താൻ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായതെന്ന വാദം ഡോക്ടർ തള്ളി. സഭയുടെ സ്ഥാപനത്തിലാണ് താൻ പഠിച്ചതും ജോലി ചെയ്തതും എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സഭയുടെ നോമിനിയായല്ല ഇതേക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നം അദ്ദേഹം പറഞ്ഞു.

ഡോ ജോയ് ജോസഫിൻ്റെ വാക്കുകൾ  - 

ഇന്നും ആശുപത്രികളിൽ തിരക്കിലായിരുന്നു. ചില കേസുകളുണ്ടായിരുന്നു. ഇന്നുരാവിലെയാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. തൃക്കാക്കരയിലെ സ്ഥാനാ,ർത്ഥിയാകുമെന്ന് അറിഞ്ഞില്ല. . ഇടതു സ്ഥാനാർത്ഥിയാവാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. എല്ലാ മനുഷ്യരുടേയുംആകുലതകളെ അറിയുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം, 
കോട്ടയത്തിൻ്റെ കിഴക്കൻ മേഖലയിൽ നിന്നും വരുന്നയാളാണ് ഞാൻ. എൻ്റെയൊന്നും കുട്ടിക്കാലത്ത് അവിടെയൊന്നും സിപിഎമ്മിലായിരുന്നു എന്നാലിപ്പോൾ സ്ഥിതി മാറി. കോന്നിയും, പാലായും വട്ടിയൂർക്കാവും മാറിചിന്തിച്ചെങ്കിൽ തൃക്കാക്കരയും മാറി ചിന്തിക്കും. സാമുദായിക സംഘടനകൾ ഏതെങ്കിലും എൻ്റെ സ്ഥാനാർത്ഥിത്വത്തിനായി ഇടപെട്ടതായി അറിയില്ല. ഉണ്ടെങ്കിൽ നിങ്ങൾ മാധ്യമപ്രവർത്തകരാണ് ആദ്യം അറിയേണ്ടത്. ഒരു ഇടതുസഹയാത്രികനെന്ന നിലയിലും ഇടതുപക്ഷവുമായി ചേർന്നു നടത്തിയ പ്രവർത്തനങ്ങളുടേയും തുടർച്ചയാണ് ഈ സ്ഥാനാർത്ഥിത്വം എന്നാണ് കരുതുന്നത്. ഏതെങ്കിലും സാമുദായിക സംഘടനകളുടെ നോമിനിയില്ല അല്ല അതെല്ലാം വളരെ തെറ്റായ ആരോപണങ്ങളാണ്. സഭയുടെ സ്ഥാപനങ്ങളിലാണ് പഠിച്ചതും ജോലി ചെയ്യുന്നതും അതിനർത്ഥം ഞാൻ സഭയുടെ നോമിനിയാണെന്ന് കരുതാനാവില്ല. എൻ്റെ സ്ഥാനാർത്ഥിത്വത്തിനായി സഭ ഇടപെട്ടിട്ടില്ല ഇക്കാര്യം ഞാൻ ഉറപ്പിച്ചു പറയാം. എക്കാലവും ഇടതുപക്ഷമായി നിൽക്കുകയും അവരുടെ പരിപാടികളിലും സജീവമായിപ്രവർത്തിച്ചയാളാണ്ഞാൻ. കഴിഞ്ഞ തൃക്കാക്കര തെരഞ്ഞെടുപ്പിലും ഞാൻ പ്രചാരണത്തിനായി പോകുകയും യോഗങ്ങളിൽ പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. 


 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K