'ഐസിയുവിലുള്ള 2 പേർ മരുന്നുകളോട് പ്രതികരിച്ചു, വെള്ളം കുടിച്ചു, സംസാരിച്ചു'; അപകടനില തരണം ചെയ്തെന്ന് പൂർണ്ണമായി പറയാനാകില്ലെന്ന് ഡോക്ടർ

Published : Jun 10, 2025, 10:36 AM ISTUpdated : Jun 10, 2025, 10:43 AM IST
doctor dinesh khadam

Synopsis

ഐസിയുവിൽ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലുമാണ് സംഭവച്ചിരിക്കുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി.

കോഴിക്കോട്: കേരള പുറങ്കടലിലെ കപ്പലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ ഐസിയുവിൽ തുടരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ദിനേശ് ഖദം. അപകടത്തിൽ പരിക്കേറ്റ 6 പേരെ ഇന്നലെ മം​ഗളൂരു എജെ ആശുപത്രിയിലെത്തിച്ചിരുന്നു. ഐസിയുവിൽ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലുമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി. ഇരുവരും മരുന്നുകളോട് പ്രതികരിച്ചിട്ടുണ്ട്. വെള്ളം കുടിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും ഡോക്ടർ അറിയിച്ചു.

എന്നാൽ ഇവർ അപകട നില തരണം ചെയ്തു എന്ന് പൂർണ്ണമായി പറയാൻ കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. രണ്ട് പേർക്കും ശ്വാസകോശത്തിന് പൊള്ളലേറ്റിട്ടുണ്ട്. 72 മണിക്കൂർ മുതൽ ഒരാഴ്ച വരെ നിരീക്ഷണം വേണം. ചികിത്സയിലുള്ള ബാക്കി നാല് പേരുടെ നില തൃപ്തികരമാണെന്നും ഡോക്ടർ ദിനേശ് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും