ശരീരത്തിനുള്ളിൽ ​ഗൈഡ് വയർ മറന്നുവെച്ച് ഡോക്ടർമാർ, പുറത്തെടുത്തത് 3 മാസങ്ങൾക്ക് ശേഷം; സംഭവം കോതമം​ഗലം മാർ ബസേലിയോസ് ആശുപത്രിയിൽ

Published : Sep 09, 2026, 09:40 AM IST
guide wire forget incident

Synopsis

ഡോക്ടർ പിഴവ് സമ്മതിച്ചെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. 45 സെൻറീമീറ്റർ നീളമുള്ളതാണ് ഗൈഡ് വയറാണ് മറന്നത്. കാലിലിട്ട ഉപകരണം വാരിയെല്ലിനടുത്തു വരെയെത്തി. ആശുപത്രിക്കെതിരെ നിയമപരമായി നീങ്ങാനുള്ള തീരുമാനത്തിലാണ് ഷൈജു.

ഇടുക്കി: ആശുപത്രിക്കെതിരെ ​ഗുരുതര പരാതിയുമായി യുവാവ്. ​ഡോക്ടർമാർ ശരീരത്തിനുള്ളിൽ‌ ​ഗൈഡ് വയർ മറന്നുവെച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. 3 മാസങ്ങൾക്ക് ശേഷമാണ് ​ഗൈഡ് വയർ പുറത്തെടുത്തത്. മറ്റൊരു ആശുപത്രിയിലെത്തി ശസ്ത്രക്രിയ നടത്തിയാണ് ഈ വസ്തു പുറത്തെടുത്തത്. കോതമം​ഗലം മാർ ബസേലിയോസ് ആശുപത്രിയിലാണ് സംഭവം. ഇടുക്കി ബൈസൺവാലി സ്വദേശി ഷൈജുവാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. വേരിക്കോസ് വെയിനിനുള്ള ലേസർ ചികിത്സ നടത്താനെത്തിയതായിരുന്നു ഷൈജു. ചികിത്സയ്ക്ക് ശേഷം വയർ പുറത്തെടുത്തില്ല. ഡോക്ടർ പിഴവ് സമ്മതിച്ചെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. 45 സെൻറീമീറ്റർ നീളമുള്ളതാണ് ഗൈഡ് വയറാണ് മറന്നത്. കാലിലിട്ട ഉപകരണം വാരിയെല്ലിനടുത്തു വരെയെത്തി. ആശുപത്രിക്കെതിരെ നിയമപരമായി നീങ്ങാനുള്ള തീരുമാനത്തിലാണ് ഷൈജു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ് എംഎൽഎ, ഇന്ന് ഓഫീസിൽ എത്തും
'പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു', ഇഡിക്കെതിരെ എംവി ഗോവിന്ദൻ, സർക്കാരിനും വിമർശനം