പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കള്ളക്കഥകൾ ഒന്നും കേരളത്തിൽ ഏൽക്കാൻ പോകുന്നില്ലെന്നും സർക്കാർ ഇവിടെ എന്തു നിലപാട് സ്വീകരിക്കുമെന്ന് അറിയില്ല, കോൺഗ്രസ് എടുത്തിരിക്കുന്നത് ഇരട്ടത്താപ്പ് നിലപാടാണ്. സർക്കാർ ഇവിടെ എന്തു നിലപാട് സ്വീകരിക്കുമെന്ന് അറിയില്ല. എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം ചോദിച്ചവരാണ് അവർ. ബിജെപിയുമായി ഡീൽ രൂപപ്പെടുമോ എന്നാണ് അറിയേണ്ടത്. കൽത്തുറുങ്കിൽ കിടന്നും പോരാടിയുമാണ് പാർട്ടി മുന്നോട്ടുവന്നത്. ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താൻ വരേണ്ട. അതിനൊന്നും കീഴ്പ്പെടാൻ മനസ്സില്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു.



