തൂക്കം 28 കിലോ മാത്രം, 80കാരിക്ക് ഹൃദയശസ്ത്രക്രിയ; വിജയകരമായി പൂർത്തീകരിച്ച് വടകര സഹകരണ ആശുപത്രി

Published : Mar 27, 2023, 12:28 PM ISTUpdated : Mar 27, 2023, 12:35 PM IST
തൂക്കം 28 കിലോ മാത്രം, 80കാരിക്ക് ഹൃദയശസ്ത്രക്രിയ; വിജയകരമായി പൂർത്തീകരിച്ച് വടകര സഹകരണ ആശുപത്രി

Synopsis

വടകര സഹകരണ ആശുപത്രിയിലാണ്  അപൂർവ്വ ശസ്ത്രക്രിയ നടന്നത്.  ശസ്ത്രക്രിയ നടന്ന് രണ്ടാം ദിവസം പെണ്ണുട്ടി മുത്തശ്ശി നടന്നു തുടങ്ങിയെന്ന് ഡോ. ശ്യാം അശോക് പറഞ്ഞു. 

കോഴിക്കോട്: 28 കിലോ മാത്രം തൂക്കമുള്ള 80കാരിയിൽ നടത്തിയ ഹൃദയവാൽവ് ശസ്ത്രക്രിയ വിജയകരം. വടകര സഹകരണ ആശുപത്രിയിലാണ് ഇത്തരമൊരു അപൂർവ്വ ശസ്ത്രക്രിയ നടന്നത്. പെണ്ണുട്ടി എന്ന 80കാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയ നടന്ന് രണ്ടാം ദിവസം പെണ്ണുട്ടി മുത്തശ്ശി നടന്നു തുടങ്ങിയെന്ന് ഡോ. ശ്യാം അശോക് പറഞ്ഞു. 

നിരീക്ഷണത്തിന് ശേഷം ഇവരെ ഡിസ്ചാർജ്ജ് ചെയ്യും. മറ്റൊരിടത്തും ഇത്രയും പ്രായമുള്ള തൂക്കം കുറഞ്ഞയാൾക്ക് ശസ്ത്രക്രിയ നടന്നതായി അറിവില്ലെന്ന് ഡോക്ടർ ശ്യാം പറഞ്ഞു. പ്രായാധിക്യം എന്ന കാരണത്താൽ ഇത്തരം ശസ്ത്രക്രിയകൾക്ക് വിധേയമാകാന്‍ മടിക്കുന്നവർക്ക് പ്രചോദനമാവുകയാണ് പെണ്ണുട്ടി. 

വടകര സഹകരണ ആശുപത്രിയിലെ മുതിർന്ന കാർഡിയോ സർജനാനായ ശ്യാം അശോകിന്‍റെ നേതൃത്വത്തിസായിരുന്നു ശസ്ത്രക്രിയ നടത്തിയത്. 2022 ഏപ്രിലിൽ കാസർഗോഡ് സ്വദേശിയായ 60കാരനിൽ ശ്യാം അശോകിന്റെ നേതൃത്വത്തിൽ രണ്ടു ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ട്യൂമർ നീക്കം ചെയ്യല് അടക്കം അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയകൾ വിജയകരമായിരുന്നു.

Read More : കാൻസർ രോഗികൾ ചികിത്സയ്ക്ക് ശേഷം ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎഫ്സി വായ്പാതട്ടിപ്പ്; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പിവി അൻവർ, ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി? ശബരിമല സ്വർണക്കൊള്ളയിൽ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി