Asianet News MalayalamAsianet News Malayalam

കാൻസർ രോഗികൾ ചികിത്സയ്ക്ക് ശേഷം ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?

കാൻസർ ചികിത്സയുടെ ഫലങ്ങൾ മറികടക്കാൻ ഒരാൾക്ക് സമയമെടുക്കും. അതിനാൽ, സമതുലിതമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്. അർബുദത്തെ അതിജീവിക്കുകയും രോഗത്തോട് പോരാടുകയും ചെയ്തിട്ടുണ്ടെങ്കിൽ ചില കാര്യങ്ങൾ അതിന് ശേഷവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഡോക്ടർ പറയുന്നു.
 

know the healthy eating habits after cancer treatment rse
Author
First Published Mar 27, 2023, 8:59 AM IST

ഇന്നത്തെ കാലത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ വൻവർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. കാൻസറിന് ശേഷമുള്ള പരിചരണം വളരെ പ്രധാനമാണ്. ആരോഗ്യകരമായ ജീവിതം നയിക്കാൻ ഒരാൾ പോസിറ്റീവ് ജീവിതശൈലി സ്വീകരിക്കരിക്കേണ്ടത് പ്രധാനമാണ്. 

കാൻസർ ചികിത്സയുടെ ഫലങ്ങൾ മറികടക്കാൻ ഒരാൾക്ക് സമയമെടുക്കും. അതിനാൽ, സമതുലിതമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്. അർബുദത്തെ അതിജീവിക്കുകയും രോഗത്തോട് പോരാടുകയും ചെയ്തിട്ടുണ്ടെങ്കിൽ ചില കാര്യങ്ങൾ അതിന് ശേഷവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഡോക്ടർ പറയുന്നു.

കാൻസർ ചികിത്സയുടെ ചില പാർശ്വഫലങ്ങൾ നീണ്ടുനിൽക്കുന്നു. ചില ആളുകൾ അവരുടെ രോഗനിർണയത്തിന് മുമ്പ് അവർ നയിച്ചിരുന്ന ജീവിതത്തിലേക്ക് മടങ്ങുന്നു. ചികിത്സ പൂർത്തിയാക്കുമ്പോൾ അവരുടെ മനസ്സിൽ സ്വാഭാവികമായും പല ചോദ്യങ്ങളും ഉയരും. അതിൽ ഒന്നാണ് ഇനി എന്തു കഴിക്കാം അല്ലെങ്കിൽ എന്തു കഴിക്കരുത് എന്നത്. 

കാൻസർ ചികിത്സ പൂർത്തിയാക്കിയ ആളുകൾ ആഹാര വ്യായാമകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. കാൻസർ ചികിത്സാസമയത്ത് ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ടു പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. ചിലരിൽ രുചി വ്യത്യാസങ്ങളും ശരീരഭാരക്കുറവും കുറച്ചു കാലത്തേക്കു നീണ്ടു നിന്നേക്കാം. 

കാൻസർ വരാനുള്ള സാഹചര്യത്തെ നിങ്ങളുടെ ജീവിതരീ‌തികളുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെടുത്താൻ കഴിയുമോ എന്ന് ആലോചിക്കുക. ഉദാഹരണം. ചിലർ മുൻപ് പഴവർഗങ്ങളും പച്ചക്കറികളും ഒട്ടും കഴിക്കാത്തവർ ആയിരുന്നുവെങ്കിൽ തീർച്ചയായും ഇനി അവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. ചിലർ ദിവസേന മാംസം കഴിക്കുന്നവരാകും. പ്രത്യേകിച്ച് ചുവന്ന മാംസം. അത്തരക്കാർ മാംസം ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തണം. 

സ്തനാർബുദം വന്നിട്ടുള്ളവർ ചികിത്സാനന്തരം വണ്ണം കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരത്തിൽ കൊഴുപ്പ് ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തണം. ആർത്തവവിരാമശേഷം സ്ത്രീകളുടെ ഹോർമോൺ ആയ ഈസ്ട്രജൻ ഉൽപാദിപ്പിക്കപ്പെടുന്നത് ശരീരത്തിലെ കൊഴുപ്പിൽ നിന്നാണ്. 

ശ്ര​ദ്ധിക്കേണ്ടത് എന്തൊക്കെ?

1. കാപ്പിയുടെ ഉപയോഗം കുറയ്ക്കുക.
2. ഭക്ഷണം ഇടവിട്ട് കുറച്ചായി കഴിക്കുക.
3. കൊഴുപ്പ്, മധുരം, ഉപ്പ്, ആൽക്കഹോൾ, പ്രോസസ്‌ഡ് മീറ്റ് കുറയ്ക്കുക
4. ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. ആവശ്യമായ വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ ഇവയിൽ നിന്നും ലഭ്യമാകും.
5. തവിടു കളയാത്ത ധാന്യങ്ങൾ കൂടുതലായി ഉപയോഗിക്കുക. മൈദ കലർന്ന ആഹാരത്തിന്റെ ഉപയോഗം കുറയ്ക്കുക.
6. കഴിവതും കൊഴുപ്പു നീക്കിയ പാൽ ഉപയോഗിക്കുക.
7. ചുവന്ന മാംസത്തിന്റെ ഉപയോഗം കുറയ്ക്കണം. 
8. പഞ്ചസാര കലർന്ന പാനീയങ്ങൾ കഴിവതും ഒഴിവാക്കുക.

കാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ടത്...

 

Follow Us:
Download App:
  • android
  • ios