ഡോക്ടര്‍മാരുടെ പ്രതിഷേധം; സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രികളിൽ 3 മണിക്കൂര്‍ ഓപി ബഹിഷ്കരണം

Web Desk   | Asianet News
Published : Jan 29, 2021, 12:19 AM IST
ഡോക്ടര്‍മാരുടെ പ്രതിഷേധം; സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രികളിൽ 3 മണിക്കൂര്‍ ഓപി ബഹിഷ്കരണം

Synopsis

2016 മുതലുള്ള ശമ്പള കുടിശികയും ഡിഎ അടക്കമുള്ള ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് മൂന്ന് മണിക്കൂര്‍ ഓപി ബഹിഷ്കരിക്കും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. അത്യാഹിത വിഭാഗങ്ങളേയും പ്രസവ ചികിത്സയേയും സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

2016 മുതലുള്ള ശമ്പള കുടിശികയും ഡിഎ അടക്കമുള്ള ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. അധ്യാപനം, വിഐപി ഡ്യൂട്ടി, മെഡിക്കല്‍ ക്യാംപുകൾ, പേ വാര്‍ഡ് അഡ്മിഷൻ എന്നിവയടക്കം ഇന്നുമുതൽ അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2016മുതലുള്ള കുടിശിക പിഎഫില്‍ ലയിപ്പിക്കുമെന്ന് ധനമന്ത്രിയുടെ ഓഫിസ് റിലീസ് ഇറക്കിയെങ്കിലും നേരിട്ട് ഉറപ്പു ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കെ ജി എം സി ടി എയുടെ നിലപാട്. 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി