
തിരുവനന്തപുരം: പതിനൊന്നാം ശമ്പളകമ്മീഷൻ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23000 മുതൽ 24000 വരെ നൽകാനാണ് ശുപാർശ. ജീവനക്കാരുടെ പെൻഷൻപ്രായം രണ്ടുവർഷം കൂട്ടണമെന്നും ശുപാർശ ചെയ്യുന്നതാണ് ശമ്പളകമ്മീഷൻ റിപ്പോർട്ട് എന്നാണ് വ്യക്തമാകുന്നത്.
സാമ്പത്തിക പ്രതിസന്ധി കണിക്കിലെടുത്ത് താങ്ങാവുന്ന വർധനയേ ശുപാർശ ചെയ്യാവൂവെന്ന് കമ്മീഷനോട് സർക്കാർ നിർദേശിച്ചിരുന്നു. മൂന്ന് മണിക്ക് മുഖ്യമന്ത്രിക്കായിരിക്കും കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുക.