സുനീഷയുടെ കൂടുതൽ ശബ്ദരേഖ പുറത്ത്; വീട്ടിലേക്ക് പോകാൻ ഭർത്താവ് സമ്മതിക്കുന്നില്ലെന്ന് ഉള്ളടക്കം

Web Desk   | Asianet News
Published : Sep 01, 2021, 07:40 AM IST
സുനീഷയുടെ കൂടുതൽ ശബ്ദരേഖ പുറത്ത്; വീട്ടിലേക്ക് പോകാൻ ഭർത്താവ് സമ്മതിക്കുന്നില്ലെന്ന് ഉള്ളടക്കം

Synopsis

സ്വന്തം വീട്ടിലേക്ക് പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിക്കുന്നില്ല. ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖയിൽ പറയുന്നു. ഭർത്താവ് വിജീഷുമായുള്ള  ശബ്ദരേഖയാണ് പുറത്തുവന്നത്.   

കണ്ണൂർ: ​ഭർത്തൃവീട്ടുകാരുടെ പീഢനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത സുനീഷയുടെ കൂടുതൽ ശബ്ദരേഖ പുറത്ത് വന്നു. സ്വന്തം വീട്ടിലേക്ക് പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിക്കുന്നില്ല. ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖയിൽ പറയുന്നു. ഭർത്താവ് വിജീഷുമായുള്ള  ശബ്ദരേഖയാണ് പുറത്തുവന്നത്. 

ഇന്നലെ സുനീഷയുടെ വീട്ടുകാരുടെ മൊഴി എടുത്ത പൊലീസ് ഭർത്താവ് വിജീഷിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്തേക്കും. പുറത്ത് വന്ന സുനീഷയുടെ ശബ്ദരേഖകൾ വിശദമായി പരിശോധിക്കാനാണ് പൊലീസ് നീക്കം. സുനീഷയുടെയും വിജീഷിന്‍റെയും മൊബൈൽ ഫോണും  പൊലീസ് കസ്റ്റഡിയിൽ വാങ്ങി പരിശോധിക്കും. ഇതിന് ശേഷമേ ആത്മഹത്യ പ്രേരണ അടക്കമുള്ള വകുപ്പുകൾ ചുമത്തണോ വേണ്ടയോ എന്ന്
പൊലീസ് തീരുമാനിക്കൂ. കഴിഞ്ഞ ഞായറാഴ്ചയാണ് കോറോം സ്വദേശിയായ സുനീഷ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്.

Read Also: ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്തുള്ള സുനീഷയുടെ ആത്മഹത്യ; വിജീഷിനെയും വീട്ടുകാരെയും ചോദ്യം ചെയ്യാൻ പൊലീസ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്