എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനിടെ വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

Published : Mar 11, 2020, 03:10 PM ISTUpdated : Mar 11, 2020, 04:09 PM IST
എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനിടെ വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

Synopsis

പരീക്ഷ തുടങ്ങി അല്‍പ്പസമയം കഴിഞ്ഞപ്പോഴാണ് തെരുവുനായ വാതിലൂടെ പരീക്ഷാഹാളിനകത്തേക്ക് കയറിയത്.  

തൃശൂര്‍: ചെറുതുരുത്തിയില്‍ എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനിടെ വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചെറുതുരുത്തി കുളമ്പുമുക്ക് സ്വദേശിയായ ഹംസയ്ക്കാണ് കയ്യില്‍ കടിയേറ്റത്. ചെറുതുരുത്തി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം. പരീക്ഷ തുടങ്ങി അല്‍പ്പസമയം കഴിഞ്ഞപ്പോഴാണ് തെരുവുനായ വാതിലൂടെ പരീക്ഷാഹാളിനകത്തേക്ക് കയറിയത്.

വാതിലിനോട് ചേര്‍ന്നാണ് ഹംസ ഇരുന്നിരുന്നത്. ഹംസയുടെ കൈക്കാണ് കടിയേറ്റത്. ഉടൻ സ്‍കൂള്‍ പ്രിൻസിപ്പളും, മറ്റ് അദ്ധ്യാപകരും എത്തി  നായെയെ ഓടിക്കുകയും  വാതിൽ അടയ്ക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ ഉടൻ തന്നെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തച്ച് ചികിത്സ നല്‍കിയ  ശേഷം പരീക്ഷാ ഹാളിലെത്തിച്ചു. വിദ്യാര്‍ത്ഥിയുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...


 

PREV
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'