ഡോളർ കടത്ത്: ലഫീർ മുഹമ്മദിന്‍റെ സ്ഥാപനങ്ങളിൽ നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തതായി ഇഡി

By Web TeamFirst Published Feb 9, 2021, 9:25 PM IST
Highlights

ലഫീർ മുഹമ്മദിന്റെ സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ ഉന്നത വ്യക്തികളിലേക്ക് അന്വേഷണം നീളുമെന്നാണ് വിവരം. കണ്ടെടുത്ത രേഖകളുമായി ബന്ധമുള്ളവരെ ഉടൻ ചോദ്യം ചെയ്യും

ബെംഗളൂര്‍: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കർണാടകത്തില്‍ നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ. സ്വപ്ന സുരേഷിന് മസ്കറ്റില്‍ ജോലി വാങ്ങി നല്‍കാന്‍ ശ്രമിച്ച ലഫീർ മുഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിലായാണ് ഇന്ന് പരിശോധന നടന്നത്. 

ലഫീർ മുഹമ്മദിന്റെ സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ ഉന്നത വ്യക്തികളിലേക്ക് അന്വേഷണം നീളുമെന്നാണ് വിവരം. കണ്ടെടുത്ത രേഖകളുമായി ബന്ധമുള്ളവരെ ഉടൻ ചോദ്യം ചെയ്യും. ലഫീറിന്റെ കർണാടകയിലുള്ള വിവിധ സ്ഥാപനങ്ങളിലാണ് ബെംഗളൂരു ഇഡി പരിശോധന നടത്തിയത്. ബെംഗളൂരു ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് മലയാളി വ്യവസായിയായി കൂടിയായ ലഫീർ മുഹമ്മദിനെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

click me!