വിജയ് യാത്രയുമായി കെ.സുരേന്ദ്രൻ; ഫ്ളാഗ് ഓഫ് ചെയ്യാൻ യോഗി, സമാപനചടങ്ങിൽ അമിത് ഷാ

Published : Feb 09, 2021, 08:34 PM IST
വിജയ് യാത്രയുമായി കെ.സുരേന്ദ്രൻ; ഫ്ളാഗ് ഓഫ് ചെയ്യാൻ യോഗി, സമാപനചടങ്ങിൽ അമിത് ഷാ

Synopsis

കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്ന വിജയ് യാത്രയുടെ സമാപനചടങ്ങിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്നുണ്ട്. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയേയും മുന്നണിയേയും സജ്ജമാക്കാൻ പാർട്ടി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരി 21-ന് ആരംഭിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥാണ് വിജയ് യാത്ര എന്ന് പേരിട്ട പ്രചാരണയാത്ര ഉദ്ഘാടനം ചെയ്യുക. ഫെബ്രുവരി 20-നാണ് നേരത്തെ യാത്ര തുടങ്ങാൻ തീരുമാനിച്ചതെങ്കിലും യോ​ഗിയുടെ സൗകര്യാർത്ഥമാണ് പരിപാടി ഒരു ദിവസത്തേക്ക് നീട്ടിവച്ചത്. 

കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്ന വിജയ് യാത്രയുടെ സമാപനചടങ്ങിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്നുണ്ട്. കേരളത്തിലുടനീളം നൂറോളം കേന്ദ്രങ്ങളിൽ വിജയ് യാത്രയ്ക്ക് സ്വീകരണം നൽകും. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പാർട്ടിക്കായി പ്രകടന പത്രിക തയ്യാറാക്കാൻ കുമ്മനം രാജശേഖരൻ അധ്യക്ഷനായി പ്രത്യേക സമിതിക്കും ബിജെപി സംസ്ഥാന കമ്മിറ്റി രൂപം നൽകിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം'; കോൺഗ്രസ് എംപിയാണ് എന്നത് ശശി തരൂർ മറക്കുന്നുവെന്ന് പി ജെ കുര്യൻ
ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്തെന്ന് ഷാഫി പറമ്പിൽ; 'ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചു'