'താമസ സൗകര്യമൊരുക്കണം', ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട ഭർത്താവിനോട് കോടതി

By Web TeamFirst Published Jul 15, 2021, 8:09 PM IST
Highlights

യുവതി നേരത്തെ എങ്ങനെയാണോ ജീവിച്ചത് അതുപോലെ സൗകര്യങ്ങൾ അനുസരിച്ച് ജീവിക്കാൻ സൗകര്യം ഒരുക്കാനും കോടതി നിർദേശിച്ചു. 

പാലക്കാട്: പാലക്കാട് ധോണിയിൽ യുവതിയെയും കുഞ്ഞിനെയും ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട് കോടതി. യുവതിക്കും കുഞ്ഞിനും താമസവും മറ്റ് എല്ലാ സൗകര്യങ്ങളും ഭർത്താവ് നൽകണമെന്ന് പാലക്കാട് ചീഫ് ജ്യൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇന്ന് നഗരത്തിലെ ത്രി സ്റ്റാർ ഹോട്ടലിൽ താമസിപ്പിക്കും. യുവതി നേരത്തെ എങ്ങനെയാണോ ജീവിച്ചത് അതുപോലെ സൗകര്യങ്ങൾ അനുസരിച്ച് ജീവിക്കാൻ സൗകര്യം ഒരുക്കാനും കോടതി നിർദേശിച്ചു. 

സ്ത്രീധനത്തിന്റെ പേരിലാണ് പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയും ഭർത്താവ് മനു കൃഷ്ണൻ വീട്ടിൽ നിന്ന്  പുറത്താക്കിയത്. നാല് ദിവസമായി അമ്മയും കുഞ്ഞും വീടിന്റെ വരാന്തയിലാണ് കഴിഞ്ഞിരുന്നത്. പ്രസവശേഷം ഭർതൃ വീട്ടിലെത്തിയപ്പോഴായിരുന്നു ഭർത്താവിന്റെ ക്രൂരത. ഭർത്താവ് മനു കൃഷ്ണന് എതിരെ ഗാർഹിക പീഡന നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!