ട്രംപിന് ഇന്ത്യയോട് ഭയങ്കര 'കെയര്‍', ഇന്ത്യ - യുഎസ് ബന്ധത്തിന് പ്രസിഡന്‍റ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അംബാസഡർ സെർജിയോ ഗോർ

Published : Apr 01, 2026, 10:12 AM IST
modi trump

Synopsis

ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് പ്രസിഡന്‍റ് ട്രംപ് അതീവ പ്രാധാന്യം നൽകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി

വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് അതീവ പ്രാധാന്യമാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകുന്നതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് പ്രസിഡന്‍റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രസിഡന്‍റ് എത്രത്തോളം വിലമതിക്കുന്നുവെന്ന് അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കുമൊപ്പമുള്ള ചിത്രവും സെർജിയോ ഗോർ പുറത്തുവിട്ടിട്ടുണ്ട്. ഏതാനും ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ അദ്ദേഹം വൈറ്റ് ഹൗസിലാണ് തന്‍റെ ആദ്യ കൂടിക്കാഴ്ച നിശ്ചയിച്ചത്. ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡറായി ഈ വർഷം ജനുവരിയിലാണ് സെർജിയോ ഗോർ ചുമതലയേറ്റത്. വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസ് ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ഭരണകൂടത്തിനുള്ളിൽ വലിയ സ്വാധീനമുണ്ട്.

അംബാസഡർ എന്നതിലുപരി തെക്ക്-മധ്യേഷ്യൻ കാര്യങ്ങൾക്കായുള്ള യുഎസ് പ്രത്യേക പ്രതിനിധി കൂടിയാണ് ഗോർ. ട്രംപ് ഭരണകൂടം ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് വലിയ മുൻഗണന നൽകുന്നു എന്നതിന്‍റെ സൂചനയായാണ് ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. വരും നാളുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഈ കൂടിക്കാഴ്ച അടിവരയിടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രഞ്ജിത്തിനെതിരെ ആദ്യം പരാതി നൽകിയ ബംഗാളി നടിയുടെ പ്രതികരണം; 'കർമ്മ ആരെയും വെറുതെ വിടില്ല, പരാതി നൽകിയ നടിക്ക് നന്ദി'
'യുഡിഎഫിൻ്റെ ആ ഇരുണ്ടകാലം തിരികെ വരരുത്'; നവകേരളത്തിനായി നമുക്ക് ഒരുമിച്ച് പോരാടാമെന്ന് മുഖ്യമന്ത്രി