കോട്ടക്കലിൽ മഖാമിലെ നേര്‍ച്ചപ്പെട്ടി പുലര്‍ച്ചെ കൊള്ളയടിച്ചു, പണം മുസല്ലയിൽ പൊതിഞ്ഞു കൊണ്ടുപോയി; മോഷ്ടാവ് പിടിയിൽ

Published : Mar 10, 2026, 10:31 PM IST
theft case malappuram

Synopsis

മലപ്പുറം കോട്ടക്കൽ പാലപ്പുറ മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച മോഷ്ടാവ് പിടിയിൽ. ബാലുശ്ശേരി സ്വദേശി മുജീബ് എന്ന പൂനൂര്‍ മുജീബിനെ കോട്ടക്കൽ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥിരം മോഷ്ടാവാണ് പ്രതി. എട്ടോളം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

മലപ്പുറം: മലപ്പുറം കോട്ടക്കൽ പാലപ്പുറ മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച മോഷ്ടാവ് പിടിയിൽ. ബാലുശ്ശേരി സ്വദേശി മുജീബ് എന്ന പൂനൂര്‍ മുജീബിനെ കോട്ടക്കൽ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥിരം മോഷ്ടാവാണ് പ്രതി. എട്ടോളം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു മോഷണം. നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന്, നിസ്കാര മുസല്ലയിൽ പണം കെട്ടികൊണ്ടുപോവുകയായിരുന്നു. ഇതിന്‍റെ സിസിടിവി പൊലീസിന് ലഭിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ മഖാമിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എൽഡിഎഫ് 3.0 ലക്ഷ്യം, മൂന്നാം അങ്കത്തിന് നിര്‍ണായക തെരഞ്ഞെടുപ്പ് വാചകവുമായി എൽഡിഎഫ്, 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ'
നായ്ക്കളെത്തിയത് കൂട്ടമായി, ലോട്ടറി വില്പനക്കാരനായ യുവാവിന് കടിയേറ്റു, ഗുരുതര പരിക്ക്