11 വയസ്സുകാരനെ മൃഗീയമായി പീഡിപ്പിച്ചയാൾക്ക് ഇരട്ടജീവപര്യന്തം

Published : Jul 23, 2022, 04:50 PM ISTUpdated : Jul 23, 2022, 04:52 PM IST
11 വയസ്സുകാരനെ മൃഗീയമായി പീഡിപ്പിച്ചയാൾക്ക് ഇരട്ടജീവപര്യന്തം

Synopsis

വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ പ്രതി ഒരു ലക്ഷം രൂപ പിഴയും അടക്കണം.

മലപ്പുറം: മലപ്പുറത്ത് പതിനൊന്നു വയസ്സുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിന്തല്‍മണ്ണ കിഴക്കേക്കര റജീബിനാണ് പെരിന്തല്‍മണ്ണ ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. 

ഇരുമ്പു കമ്പി കൊണ്ട് ശരീരത്തില്‍ വരയുമെന്ന ഭീഷണിപ്പെടുത്തിപ്രതി 2012 മുതല്‍ 2016 വരെ കുട്ടിയെ ലൈംഗിത അതിക്രമം നടത്തിയെന്നാണ് കേസ്. 2016 ലാണ് പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഇരുപത് സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

പാലക്കാട്: അഞ്ച് വയസുകാരിയെ പീഡിപ്പിച്ചയാൾക്ക് 14 വര്‍ഷം കഠിനതടവ്. പാലക്കാട് യാക്കര സ്വദേശി അമൽ ദേവിനെയാണ് പോക്സോ കേസിൽ കോടതി കഠിന തടവിന് ശിക്ഷിച്ചത്. പാലക്കാട് അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. 

കൊച്ചി: അസാധാരണമായ സാഹചര്യത്തിലാണ് ഹൈകോടതിയുടെ നിർണ്ണായക ഉത്തരവ്. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച അഥവാ ആറ് മാസം കാലാവധി പിന്നിട്ടാൽ ഗർഭച്ഛിദ്രം അനുവദനീയമല്ല. എന്നാൽ പതിനഞ്ച് വയസ്സുകാരിയായ പോക്സോ കേസിലെ അതിജീവിതയുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. സർക്കാർ  ആശുപത്രിയിൽ വെച്ച് ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ കോടതി അനുമതി നൽകി. മെഡിക്കൽ സൂപ്രണ്ട് പ്രത്യേക ടീം രൂപീകരിച്ച് ഇതിനുള്ള നടപടികൾ എടുക്കണം.ജനിച്ച് വീഴുന്ന കുഞ്ഞിന് സാധ്യമായ എല്ലാ ചികിത്സയും പരിചരണവും നൽകി ആരോഗ്യമുള്ള കുഞ്ഞാക്കി മാറ്റണം.

കുഞ്ഞിനെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറല്ലെങ്കിൽ സംസ്ഥാന സർക്കാർ സംരക്ഷണം ഏറ്റെടുക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ ഉത്തരവിട്ടു.ആറ് മാസം പിന്നിട്ട അവസ്ഥയിൽ ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്താൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത ഉണ്ടെന്നായിരുന്നു മെഡിക്കൽ ടീമിന്‍റെ റിപ്പോർട്ട്. കുഞ്ഞ് തുടർന്ന് ജീവിക്കാനുള്ള സാധ്യത മുപ്പത് ശതമാനമാണ്.മൂന്ന് മാസം വരെ എൻഐസിയു പരിചരണം ആവശ്യമാണ്. നാഡി സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും മെഡിക്കൽ ടീം കോടതിയെ അറിയിച്ചു. ഈ സാഹചര്യം നിലനിൽക്കുന്പോഴും പതിനഞ്ച് വയസ്സുകാരിയുടെ മാനസിക നില പരിഗണിച്ചായിരുന്നു കോടതി തീരുമാനം.കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.ഇതിനകം മെഡിക്കൽ സൂപ്രണ്ട് നിലവിലെ ഉത്തരവ് നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

എന്ത് കൊണ്ട് അസാധാരണ തീരുമാനം

 പോക്സോ കേസ് ആയതിനാൽ പതിനഞ്ച് വയസ്സുകാരിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കഴിയില്ല.എങ്കിലും സാഹചര്യം ഇങ്ങനെയാണ്.15 വയസ്സുകാരി 24 ആഴ്ച ഗർഭാവസ്ഥ പിന്നിട്ട് കഴിഞ്ഞു.ആറ് മാസം പിന്നിട്ടാൽ രാജ്യത്തെ നിയമം അനുസരിച്ച്

ഗർഭച്ഛിദ്രത്തിന് അനുമതി ഇല്ല.പക്ഷേ നിയമത്തിന്‍റെ സങ്കീർണതകളിലേക്ക് പോകാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അവസ്ഥ പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കിയത്. ഗർഭസ്ഥ ശിശുവിന് ജീവനുണ്ടെങ്കിൽ പല പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.എന്നാൽ പെൺകുട്ടിയുടെ മാനസിക ശാരീരിക അവസ്ഥ മനസ്സിലാക്കുന്നു,ഓരോ ദിവസവും തീരുമാനം വൈകുന്നത് 15 വയസ്സുകാരി നിലവിൽ അനുഭവിക്കുന്ന കഠിനവേദനയുടെ ആക്കം കൂട്ടുമെന്നും കോടതി വിലയിരുത്തി.

ഇത് പരിഗണിച്ചാണ് മനുഷത്വപരമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇതിന് മറ്റൊരു വശം. ഗർഭസ്ഥ ശിശു ജീവനോടെ ജനിക്കുകയും ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്താൽ ഭാവിയിൽ നിയമവഴിയിൽ ഇത്തരം കേസുകൾ കൂടുതൽ

സങ്കീർണമാകാൻ സാധ്യതയുണ്ട്. ആരോഗ്യപ്രശ്നങ്ങളോടെ ജനിക്കുന്ന കുഞ്ഞിന്‍ ആരാകും കാരണക്കാർ എന്നതിൽ തുടർചർച്ചകൾക്കും സാധ്യതകളുണ്ട്. എന്നാൽ നിലവിൽ കുഞ്ഞിന് ജീവനുണ്ടെങ്കിൽ സാധ്യമായ എല്ലാ ചികിത്സയും പരിചരണവും നൽകി ആരോഗ്യം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനെ കോടതി ചുമതലപ്പെടുത്തിയിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഗണേഷ് കുമാറിനെ പൊലീസ് എപ്പോൾ അറസ്റ്റ് ചെയ്യും? ഉമ്മൻ ചാണ്ടിയോട് കാണിച്ച നീതികേടിനുള്ള കൂലി': രാഹുൽ മാങ്കൂട്ടത്തിൽ
'ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണം, ഗണേഷിന്റെ ഭാര്യക്ക് മുഖ്യമന്ത്രിയെ തന്നെ വിളിക്കാമായിരുന്നു', മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം