നൃത്തവിദ്യാലയത്തിൽ എത്തിയ കുട്ടിയെ അധ്യാപകൻ നിരന്തരം ശാരീരികമായി പീഠിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 

പാലക്കാട്: വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ നൃത്താധ്യപകൻ അറസ്റ്റിൽ. നെന്മാറയിലെ നൃത്തവിദ്യാലയത്തിലെ അധ്യാപകനാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അയിലൂർ തിരുവഴിയാട് സ്വദേശി രാജുവിനെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. നൃത്തവിദ്യാലയത്തിൽ എത്തിയ കുട്ടിയെ അധ്യാപകൻ നിരന്തരം ശാരീരികമായി പീഠിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി; പോക്സോ കേസില്‍ യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: സമൂഹമാധ്യത്തിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ മക്കരപറമ്പ് സ്വദേശികളായ മുഹമ്മദ് നദാൽ (20), അഫ്ത്താബ് (21) എന്നിവരാണ് പോക്സോ കേസില്‍ പിടിയിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ യുവാക്കള്‍ പറഞ്ഞ് വശത്താക്കി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ജൂലയ് 20നാണ് മുഹമ്മദ് നദാലും അഫ്ത്താബും ചേർന്ന് പെൺകുട്ടിയെ വീട്ടുകാരറിയാതെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാതായാതോടെ രക്ഷിതാക്കള്‍ ഏലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവില്‍ പ്രതികള്‍ മലപ്പുറത്തുണ്ടെന്ന് കണ്ടെത്തി. മലപ്പുറത്തെത്തിയ അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഏലത്തൂര്‍ എസ്.ഐ. ഇ.എം.സന്ദീപ്, എ എസ് ഐമാരായ കെ.എ.സജീവൻ, ജയേഷ് വാര്യർ, എസ്.സി.പി.ഒ ടി.കെ. ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

17 കാരിയുമായി നാടുവിടാൻ ശ്രമം, കൈയ്യോടെ പിടികൂടി നാട്ടുകാര്‍, യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

17 കാരിയുമായി നാടുവിടാൻ ശ്രമം, കൈയ്യോടെ പിടികൂടി നാട്ടുകാര്‍, യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

കോഴിക്കോട് : സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ. 29 കാരനായ ഷെമിമുദ്ദിനെയാണ് അത്തോളി പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. 

വിവരം അറിഞ്ഞ് എത്തിയ പൊലീസ് ഇൻസ്പെക്ടർ പി കെ. ജിതേഷ് ഷെമിമുദ്ദിനെ അറസ്റ്റ് ചെയ്തു. മൂന്നു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടക്കിടെ ഇരുവരും പരസപരം കാണാറുണ്ടായിരുന്നു. ഷെമിമുദ്ദിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.