`ദീർഘകാല കരാർ റദ്ദാക്കിയതിൽ യാതൊരു പങ്കുമില്ല'; പിണറായി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ഡോ. ബി അശോക്

Published : Sep 12, 2026, 02:16 PM IST
B Ashok, pinarayi vijayan

Synopsis

പിണറായി വിജയൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന് ഡോ. ബി അശോക്. ആര്യാടന്റെ കാലത്തെ ദീർഘകാല കരാർ റദ്ദാക്കിയതിൽ തനിക്കു യാതൊരു പങ്കുമില്ലെന്ന് ഡോ. ബി അശോക്.

തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന് ഡോ. ബി അശോക്. ആര്യാടന്റെ കാലത്തെ ദീർഘകാല കരാർ റദ്ദാക്കിയതിൽ തനിക്കു യാതൊരു പങ്കുമില്ല. തന്റെ റിപ്പോർട്ട്‌ കണക്കിലെടുത്തല്ല കമ്മീഷൻ തീരുമാനം എടുത്തത്. കരാർ റദ്ദാക്കിയ റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിൽ തന്നെ പറ്റി ഒരു പരാമർശവുമില്ലെന്നും ബി അശോക് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

താൻ റിപ്പോർട്ട്‌ നൽകിയത് സർക്കാരിനാണ്. 2022ൽ 3 രൂപ 6 പൈസക്ക് വൈദ്യുതി കിട്ടുന്ന ദീർഘകാല കരാർ തയാറാക്കിയിരുന്നു. താൻ കെഎസ്ഇബി സിഎംഡി ആയിരിക്കെ ആണ് കരാർ തയാറാക്കിയത്. നെയ് വേലി ലീഗ്നൈറ്റ് കോർപറേഷനുമായിട്ടാണ് കരാർ നിശ്ചയിച്ചത്. എന്നാൽ കരാർ ഒപ്പിടുന്നതിന് മുമ്പ് തന്നെ കെഎസ്ഇബിയിൽ നിന്ന് മാറ്റി. ഒപ്പിടാൻ ദില്ലിയിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി. എന്നാൽ ഒപ്പിടുന്നതിന് രണ്ടു മണിക്കൂർ മുമ്പ് കരാർ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ആരാണ് ഇതിനു പിന്നിൽ കളിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ്: കൂടുതൽ പി എസ് സി അംഗങ്ങളെ ചോദ്യം ചെയ്യും; ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും
ഷൊർണൂരിൽ ട്രെയിനിൽ യാത്രക്കാരിയെ കടന്നുപിടിച്ചെന്ന് പരാതി; ലൈം​ഗികാതിക്രമക്കേസിൽ ടിടിഇ അറസ്റ്റിൽ