ഫോറൻസിക് സര്‍ജൻ ഡോ ബി ഉമാദത്തൻ അന്തരിച്ചു

Published : Jul 03, 2019, 12:23 PM IST
ഫോറൻസിക് സര്‍ജൻ ഡോ ബി ഉമാദത്തൻ അന്തരിച്ചു

Synopsis

പ്രശസ്ത ഫോറൻസിക് സര്‍ജൻ ഡോ ബി ഉമാദത്തൻ അന്തരിച്ചു.

തിരുവനന്തപുരം: പ്രശസ്ത ഫോറൻസിക് സര്‍ജൻ ഡോ ബി ഉമാദത്തൻ(73) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് നാളുകളായി ചികിത്സയിൽ ആയിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് കരിക്കകത്തെ വീട്ടിൽ നടക്കും. 

ഫോറൻസിക് മെഡിസിൻ പ്രൊഫസറായും, കേരളാ പൊലീസിന്‍റെ മെഡിക്കൽ ലീഗൽ അഡ്വൈസറായും സേവനം അനുഷ്ഠിച്ചിരുന്നു. നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പൊലീസ് സര്‍ജന്‍റെ ഓര്‍മ്മക്കുറിപ്പുകൾ, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം തുടങ്ങി കുറ്റാന്വേഷണ പരമ്പരകളുടെ ചുരുളഴിക്കുന്ന ഒട്ടേറെ പുസ്തകങ്ങളുടെ രചയ്താവുമാണ് ഡോ ബി ഉമാദത്തൻ. 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസും എംഡിയും നേടിയ ‍‍‍ഡോ ഉമാദത്തൻ തിരുവനന്തപുരം ആലപ്പുഴ കോട്ടയം തൃശൂര്‍ മെഡിക്കൽ കോളേജുകളിൽ പ്രൊഫസറും പൊലീസ് സര്‍ജനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാൾ ആയി. 2001ൽ സര്‍വീസിൽ നിന്ന് വിരമിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ രണ്ട് മക്കളും അമ്മൂമ്മയുമടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ, ജീവനൊടുക്കിയതെന്ന് സൂചന
ഞങ്ങൾ തമ്മിൽ സ്ഥലക്കച്ചവടമോ അതിർത്തി തർക്കമോ ഇല്ലല്ലോ? ഇന്നലെ 5.42 നും 7.41 നും ഫോണിൽ വിളിച്ചു; വിഷ്ണുപുരത്തിന്‍റെ വാദം തള്ളി സതീശൻ