
കൊച്ചി: മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്‌കോപ്പ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയസ്തംഭനം മൂലം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈദിക പoനം പൂർത്തിയാക്കിയ ശേഷം വിവിധ സഭാ ചുമതലകൾ വഹിച്ച ഫാ.ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ അരനൂറ്റാണ്ടായി സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്നു.
സഭാതർക്കം രൂക്ഷമായിരുന്ന 1970 മുതൽ നാലു പതിറ്റാണ്ടോളം ആലുവതൃക്കുന്നത്ത് സെമിനാരിയുടെ മാനേജർ, വികാരി എന്നീ തസ്തികളിൽ സേവനമനുഷ്ടിച്ചു. സാമൂഹിക സാമുദായിക മേഖലകളിലെ വിശിഷ്ട സേവനത്തിന് ഗ്രേസ് ഷെവലിയാാർ , ജസ്റ്റിസ് വിതയത്തിൽ അവാർഡ്, തുടങ്ങിയവ നേടിയിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam