'പരിശോധനാ സമയത്ത് പൊലീസ് വേണ്ടെന്നല്ല ആ ഉത്തരവ്, ദുർവാഖ്യാനം ചെയ്യുന്നു': നിയമ പോരാട്ടം നടത്തിയ ഡോക്ടർ പ്രതിഭ

Published : May 10, 2023, 04:53 PM IST
'പരിശോധനാ സമയത്ത് പൊലീസ് വേണ്ടെന്നല്ല ആ ഉത്തരവ്, ദുർവാഖ്യാനം ചെയ്യുന്നു': നിയമ പോരാട്ടം നടത്തിയ ഡോക്ടർ പ്രതിഭ

Synopsis

കസ്റ്റഡി മർദ്ദനം നടന്ന സംഭവങ്ങളിൽ പൊലീസ് പൂർണമായും മാറിനിൽക്കാനല്ല ഉത്തരവ്, മറിച്ച് അകലം പാലിക്കാനാണ് ആവശ്യപ്പെടുന്നതെന്ന് ഡോ പ്രതിഭ

കോഴിക്കോട്: പ്രതിയെ പരിശോധിക്കുമ്പോൾ പോലീസ് സാന്നിധ്യം വേണ്ടെന്ന് സർക്കാർ ഉത്തരവിനെ ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി നിയമപോരാട്ടം നടത്തിയ ഡോ കെ പ്രതിഭ. കസ്റ്റഡി മർദ്ദന കേസുകളുമായി ബന്ധപ്പെട്ടാണ് താൻ കോടതിയിൽ പോയി ഉത്തരവ് വാങ്ങിയതെന്ന് ഡോ പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കസ്റ്റഡി പീഡനം സംബന്ധിച്ച് പ്രതിക്ക് തുറന്നു പറയാനുള്ള സ്വകാര്യത മാത്രമാണ് ഉത്തരവിലൂടെ ലക്ഷ്യമിട്ടത്. മറ്റു കേസുകളിലെ പരിശോധനയിൽ ബാധകമല്ല. പരിശോധന സമയത്ത് പോലീസ് വേണ്ടെന്നല്ല ഉത്തരവെന്നും അൽപ്പം അകലെ പൊലീസ് ഉണ്ടാകണമെന്നാണ് ഉത്തരവെന്നും ഡോ പ്രതിഭ പറഞ്ഞു. പ്രശ്നക്കാരായ പ്രതികളെ കൊണ്ടുവരും മുൻപ് പോലീസ് അറിയിക്കുകയും അധിക പോലീസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാറുണ്ടെന്നും താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ  മെഡിക്കൽ ഓഫീസറായ ഡോ പ്രതിഭ പറഞ്ഞു.

ഡോ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വിമർശനം ശക്തമായപ്പോഴാണ് ഡോ പ്രതിഭയുടെ നിയമപോരാട്ടവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.  ഇത് സംബന്ധിച്ച വാർത്താക്കുറിപ്പുകൾ ഉപയോഗിച്ചാണ് പൊലീസ് വീഴ്ചയെ മറച്ചുപിടിക്കാൻ ഒരു വിഭാഗം ശ്രമിച്ചത്. എന്നാൽ കസ്റ്റഡി പീഡന കേസുകളിൽ ഡോക്ടർമാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ ഇല്ലാത്തതിനാലാണ് താൻ കോടതിയെ സമീപിച്ചതെന്ന് ഡോ പ്രതിഭ പറഞ്ഞു.

കസ്റ്റഡി മർദ്ദനം നടന്ന സംഭവങ്ങളിൽ പൊലീസ് പൂർണമായും മാറിനിൽക്കാനല്ല ഉത്തരവ്, മറിച്ച് അകലം പാലിക്കാനാണ് ആവശ്യപ്പെടുന്നത്. അത് സ്വകാര്യത മാത്രം ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്. പൊലീസിന്റെ സാന്നിധ്യത്തിൽ മർദ്ദനമേറ്റ പ്രതികൾ പൊലീസിനെതിരെ ഒന്നും പറയാൻ തയ്യാറാവില്ലെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ താൻ പരിശോധിച്ച കേസുകളിൽ പ്രശ്നക്കാരായ പ്രതികളെ കുറിച്ച് പൊലീസുകാർ മുൻകൂട്ടി വിവരം നൽകാറുണ്ടായിരുന്നുവെന്നും അവരുടെ കൂടെ കൂടുതൽ പൊലീസുകാർ ഉണ്ടാകാറുണ്ടായിരുന്നുവെന്നും പ്രതിഭ പറഞ്ഞു.

കസ്റ്റഡി പീഡനം കണ്ടെത്താനുള്ള നിർദ്ദേശം മാത്രമായിരുന്നു ആ കോടതി ഉത്തരവ്. പ്രതികളെ കൃത്യമായി പരിശോധിക്കാൻ കസ്റ്റഡി പീഡന കേസുകളിൽ സമയം കിട്ടാറില്ല. അത്തരമൊരു അനുഭവം ഉണ്ടായപ്പോൾ സർക്കാരിന് താൻ കത്ത് കൊടുത്തു. മറുപടി കിട്ടാതെ വന്നതോടെയാണ് താൻ കോടതിയെ സമീപിച്ചതെന്നും ഡോ പ്രതിഭ പറഞ്ഞു.

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ