
കല്‍പ്പറ്റ: ഡോ. രേണു രാജ് വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റു. കളക്ടറേറ്റിലെ ജീവനക്കാർ രേണു രാജിനെ സ്വീകരിച്ചു. ബ്രഹ്മപുരം വിവാദങ്ങൾക്കിടെയാണ് എറണാകുളത്ത് നിന്ന് രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികം മാത്രമാണെന്ന് രേണു രാജ് പറഞ്ഞു. ബ്രഹ്‌മപുരം വിഷയത്തിൽ കളക്ടറെന്നെ നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. നിറഞ്ഞ സന്തോഷത്തോടെയാണ് വയനാടിന്റെ കളക്ടറായി ചുമതലയേൽക്കുന്നതെന്നും രേണു രാജ് കൂട്ടിച്ചേര്‍ത്തു.
എറണാകുളം ജില്ലയുടെ കളക്ടര്‍ സ്ഥാനത്തിനിന്ന് ട്രാൻസ്ഫർ ചെയ്ത രേണു രാജ് പുതിയ കളക്ടർക്ക് ചുമതല കൈമാറുന്ന ചടങ്ങിന് എത്തിയിരുന്നില്ല. യാത്രയയപ്പ് ചടങ്ങിനും രേണുരാജ് നിന്നില്ല. എൻ എസ് കെ ഉമേഷിന് ചുമതല കൈമാറാൻ എത്തുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. സ്ഥലം മാറ്റത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രേണു രാജ് രംഗത്തെത്തിയിരുന്നു. വനിതാ ദിന ആശംസകൾ നേർന്നാണ് അവർ പോസ്റ്റിട്ടത്.
നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം- രേണു രാജ് ഫേസ്ബുക്കിൽ കുറിച്ചു. ഐ എ എസ് തലപ്പത്ത് അഴിച്ചു പണിയുടെ ഭാഗമായിട്ടായിരുന്നു സ്ഥലം മാറ്റം. വിവിധ ജില്ലകളിലെ കളക്ടര്‍മാരെയും സ്ഥലംമാറ്റിയിരുന്നു. ബ്രഹ്മപുരം മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്നതിനിടെയുള്ള സ്ഥലം മാറ്റം ഏറെ ചര്‍ച്ചകള്‍ക്കും കാരണമായി.
പ്രധാന മാറ്റങ്ങള്‍ ഇങ്ങനെയായിരുന്നു