ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച: ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനാണോ എന്ന് ഓർമയില്ല; ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവമുണ്ടെന്ന് ഡോ. ഷാഹിദ

Published : Feb 20, 2026, 12:19 PM IST
usha joseph

Synopsis

ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവമുണ്ടെന്ന് ഡോ. ഷാഹിദ. ഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താൻ ആണോ എന്ന് ഓർമയില്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവിൽ പ്രതികരിച്ച് ഡോ. ഷാഹിദ. ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവമുണ്ടെന്നും ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താൻ ആണോ എന്ന് ഓർമയില്ലെന്നും ഡോ. ഷാഹിദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉഷയ്ക്ക് സർജറി നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിദയാണെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും വാർത്താസമ്മേളനത്തിലാണ് വ്യക്തമാക്കിയത്.

ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താൻ ആണോ എന്ന് ഓർമയില്ല. കേസ് ഷീറ്റിൽ തന്റെ പേരുണ്ടെങ്കിൽ താൻ ആയിരിക്കും സർജറി ചെയ്തിരിക്കുക. ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവമുണ്ട്. പലപ്പോഴും സ്ക്രബ് നഴ്സ് മാത്രമാണ് ഉള്ളത്. ഫ്ലോർ നഴ്സ് ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ പ്രോട്ടോക്കോൾ പാലിക്കാനാകാറില്ല. നഴ്സുമാരുടെ അഭാവം പരാതിയായി ഉന്നയിച്ചിട്ടുണ്ടെന്നും ഡോ. ഷാഹിദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിൽ എസ്എടി ആശുപത്രിയിലാണ് ഡോ. ഷാഹിദ ജോലി ചെയ്യുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ലക്ഷ്യം വോട്ടല്ല, ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വാക്കുപാലിക്കൽ', ഏപ്രിൽ 30ന് മുമ്പ് വയനാട് ദുരന്തബാധിതർക്ക് വീട് കൈമാറുമെന്ന് മന്ത്രി
ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ സെക്രട്ടി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി