
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിന് നിയമിച്ച് ആരോഗ്യ വകുപ്പ്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറാണ്. മുമ്പ് തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പലായി നേരത്തെ സേവനമനുഷ്ഠിച്ചിരുന്നു.
1984 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് കരസ്ഥമാക്കി. 1993ല്‍ പൊതുജനാരോഗ്യത്തില്‍ ഡിപ്ലോമ നേടി. 1995ല്‍ കമ്മ്യൂണിറ്റി മെഡിസിനില്‍ എംഡി കരസ്ഥമാക്കി. 2003ല്‍ എബിഎയും, 2012ല്‍ ഫെയ്മര്‍ ഫെലോഷിപ്പും നേടി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളിലായി കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ 27 വര്‍ഷം അധ്യാപകനായും 11 വര്‍ഷം പ്രൊഫസറായും സേവനമനുഷ്ഠിച്ചു. പൊതുജനാരോഗ്യ വിദഗ്ധന്‍ എന്ന നിലയില്‍ ദീര്‍ഘനാളത്തെ അനുഭവ പരിചയത്തിന് ശേഷമാണ് ഡോ. തോമസ് മാത്യു ഉന്നത പദവിയിലെത്തുന്നത്.
വെസ്റ്റ് നൈല്‍ പനി; കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യം, ആശങ്ക വേണ്ട
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam