സംസ്ഥാനത്ത് ഇന്നും ആയിരത്തിലേറെ പേർക്ക് കൊവിഡ് ബാധ; കൂടുതൽ രോഗികൾ എറണാകുളത്ത്

Published : Jun 02, 2022, 07:24 PM IST
സംസ്ഥാനത്ത് ഇന്നും ആയിരത്തിലേറെ പേർക്ക് കൊവിഡ് ബാധ; കൂടുതൽ രോഗികൾ എറണാകുളത്ത്

Synopsis

തുടരെ മൂന്നാം ദിവസവും സംസ്ഥാനത്ത് ആയിരത്തിലേറെ കൊവിഡ് രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരെ മൂന്നാം ദിവസവും ആയിരം കടന്ന് കൊവിഡ് രോഗികൾ. ഇന്ന് 1,278  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവുമധികം രോഗികൾ ഉള്ളത്. 407 കേസുകൾ. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു. 

ഇന്നലെ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെയും ഏറ്റവും കൂടുതൽ രോഗബാധിതർ എറണാകുളം ജില്ലയിലായിരുന്നു, 463 പേർ. തിരുവനന്തപുരം ജില്ലയിൽ 239 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സർക്കാർ വീണ്ടും കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്. മെയ് 31ന് 1,161 പേർക്കായിരുന്നു സംസ്ഥാനത്ത് രോഗബാധ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ, 7 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിന് കനത്ത തിരിച്ചടി, നവ കേരള സർവ്വേ റദ്ദാക്കി; പരിപാടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ള: `പറയാനുള്ളതെല്ലാം ഇഡിയോട് പറയും, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ'; നടൻ ജയറാം ഇഡി ഓഫീസിൽ